IndiaNews

സോഷ്യല്‍ മീഡിയയില്‍ വാശിയേറിയ ഇന്ത്യ-പാക് പോരാട്ടം!

ഉറി ആക്രമണത്തോടെ ഇന്ത്യ-പാക് ബന്ധത്തിനു വിള്ളൽ വീണിട്ടുണ്ട്. തുടർന്നുള്ള രാഷ്ട്രത്തലവന്മാരുടെ പ്രസ്താവനകൾ ഇതിന്റെ ബാക്കിപത്രമായി മാറിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ആ യുദ്ധം ഇപ്പോൾ ഡിജിറ്റൽ ലോകത്തേക്ക് നീങ്ങുകയാണ്. ഇന്ത്യ-പാക് പൗരന്മാര്‍ നടത്തി വരുന്ന ട്വിറ്റര്‍ യുദ്ധമാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ തരംഗമായി കൊണ്ടിരിക്കുന്നത്.
@Ghazzuu എന്ന ഉപയോക്താവ് ട്വിറ്ററില്‍ ഇന്ത്യയെ പരിഹസിച്ച് കൊണ്ട് നടത്തിയ പരാമര്‍ശമാണ് ട്വിറ്റര്‍ യുദ്ധത്തിന് വഴി വെച്ചിരിക്കുന്നത്. ഗൂഗിള്‍ സെര്‍ച്ചില്‍ why India always എന്ന കീ വേര്‍ഡിനൊപ്പം ഗൂഗിള്‍ നല്‍കിയ സൂചനകളുടെ സ്ക്രീന്‍ഷോട്ട് ഉള്‍പ്പെടുത്തിയാണ് @Ghazzuu എന്ന ഉപയോക്താവ് ട്വീറ്റ് ചെയ്തത്. പക്ഷെ നിമിഷങ്ങൾക്കകം തന്നെ ഇന്ത്യൻ പൗരന്മാർ അതേ നാണയത്തില്‍ തിരിച്ചടിച്ച് രാജ്യാന്തര ശ്രദ്ധ നേടി.ഇന്ത്യന്‍ ട്വീറ്റ് പാകിസ്താന് മറുപടിയായി ‘why pakistan always’ എന്ന കീ വേര്‍ഡില്‍ ലഭിച്ച സൂചനകളുടെ സ്‌ക്രീന്‍ഷോട്ടുകൾ കൊണ്ടാണ് തിരിച്ചടിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button