ന്യൂഡൽഹി: ഭാര്യയെയും അഞ്ച് മക്കളെയും കൊന്ന കേസിൽ പ്രതിയെ കുറ്റവിമുക്തനാക്കി സുപ്രീംകോടതി വിധി . ഛത്തീസ്ഗഡ് സ്വദേശിയായ ദാൽസിംഗ് ദെവാഗനെതിരെയാണ് കുറ്റം തെളിയിക്കാൻ ആവശ്യമായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി കുറ്റവിമുക്തനാക്കിയത്.
2012 ഫെബ്രുവരി 19 നാണ് കേസിനാസ്പദമായ സംഭവം. ദാൽസിംഗിന്റെ ഭാര്യ താനേശ്വരി (35), മക്കളായ നിഷ (15), ലക്ഷ്മി (13), സതി (11) നന്ദിനി (9), സന്ധ്യ (5) എന്നിവരെ ദാൽസിംഗ് വീട്ടിനുള്ളിൽ വച്ച് വെട്ടിക്കൊന്നെന്നാണ് കേസ്. കേസിൽ വിചാരണ കോടതി വിധിച്ച വധശിക്ഷ ഛത്തീസ്ഗഡ് ഹൈക്കോടതി ശരിവച്ചിരുന്നു. ഇതിനെതിരെ അപ്പീലുമായി ദാൽസിംഗ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. പ്രതിക്കെതിരെ മതിയായ തെളിവുകൾ ഇല്ലെന്നും പൊതുവികാരം കണക്കിലെടുത്താണ് കീഴ്‌ക്കോടതി വധശിക്ഷ വിധിച്ചതെന്നും കോടതി നിരീക്ഷിച്ചു. തുടർന്ന് വധശിക്ഷ റദ്ദാക്കി ജീവപര്യന്തമാക്കുകയായിരുന്നു.
Post Your Comments