ചേര്‍ത്തല : ചേര്‍ത്തല മുനിസിപ്പല്‍ 27ാം വാര്‍ഡ് നികര്‍ത്തില്‍ രാധാകൃഷ്ണന്റെയും മോളിയുടെയും മകളാണ് സൗമ്യ. എം എ ബിരുദധാരിയായ സൗമ്യയുടെ ഏറ്റവും വലിയ മോഹമാണ് പൂവണിഞ്ഞത്. തന്റെ രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്ന പട്ടാളക്കാരിയാകുക എന്നതായിരുന്നു സൗമ്യയുടെ ആഗ്രഹം. തനിക്ക് ലഭിച്ച എല്ലാ ജോലികളും വേണ്ടെന്ന് വെച്ചാണ് അതിര്‍ത്തിയിലെ സേവനത്തിന്റെ കാഠിന്യവും തീവ്രതയും മനസ്സിലാക്കി സൗമ്യ ഈ തീരുമാനം എടുത്തത്. ചുമട്ടുതൊഴിലാളിയായ പിതാവിന്റെ പിന്തുണയും സൗമ്യയ്ക്കുണ്ട്. ബി.എസ്.എഫ് കോണ്‍സ്റ്റബിളായാണ് സൗമ്യയ്ക്ക് രാജസ്ഥാനില്‍ നിയമനമായത്.
പശ്ചിമ ബംഗാളില്‍ 11 മാസത്തെ പരിശീലനം പൂര്‍ത്തിയാക്കിയശേഷമാണ് നിയമനം. പി.എസ്.സി ലാസ്റ്റ് ഗ്രേഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും സര്‍ട്ടിഫിക്കറ്റ് പരിശോധയില്‍ പങ്കെടുത്തില്ല. ധീരമായ തീരുമാനമെടുത്ത സൗമ്യയ്ക്ക് അഭിനന്ദന പ്രവാഹമായിരുന്നു. അയല്‍വാസി ജയയുടെ നേതൃത്വത്തില്‍ അനുമോദന യോഗവും നടത്തി. ചേര്‍ത്തല മുനിസിപ്പല്‍ ചെയര്മാന് ഐസക് മാടവന, എന്‍.എസ്.യു ദേശീയ സെക്രട്ടറി അഡ്വ.എസ്.ശരത്, കൗണ്‍സിലര്‍ ബാബു മുള്ളന്‍ചിറ എന്നിവര്‍ വീട്ടിലെത്തി സൗമ്യയെ അഭിനന്ദിച്ചു.
Post Your Comments