കോഴിക്കോട്: രുചിപ്പെരുമയുടെ നാടാണ് കോഴിക്കോട്. കടലും കടന്ന് പോയിട്ടുള്ള ഭക്ഷണ പാരമ്പര്യമാണ് കോഴിക്കോടിന്റേത്. കോഴിക്കോടിന്റെ തനത് ഭക്ഷണമായ ‘ ബീഫ് ബിരിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരമാകുന്നത്.
കഴിക്കുന്നതിനേക്കാള്‍ കഴിപ്പിക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്ന കോഴിക്കോട്ടെ പേര് കേട്ട ഹോട്ടലാണ് റഹ്മത്ത്. ബീഫ് ബിരിയാണി കഴിക്കാന്‍ മാത്രമായി എല്ലാ ദിവസവും ഇവിടേക്ക് എത്തുന്നവര്‍ കോഴിക്കോട്ടുകാര്‍ മാത്രമല്ല. അത്രയ്ക്ക് പ്രശസ്തമാണ് റഹ്മത്തിലെ ബീഫ് ബിരിയാണി.
ഇപ്പോള്‍ മറ്റൊരു സാഹചര്യത്തില്‍ സമൂഹമാധ്യമങ്ങളില്‍ റഹ്മത്തിന്റെ പേര് ഉയരുകയാണ്. ദേശീയ കൗണ്‍സിലില്‍ പങ്കെടുക്കാനായി കോഴിക്കോട്ടെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ റഹ്മത്ത് ഹോട്ടലിലെ ബീഫ് ബിരിയാണി കഴിച്ച് ആസ്വദിക്കാനായി ക്ഷണിച്ചു കൊണ്ടുള്ള പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.
എന്ന ഹാഷ് ടാഗോടു കൂടിയ പോസ്റ്റുകള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ബിരിയാണിയുടെ നാട്ടിലേക്ക് സ്വാഗതം, ബീഫ് ബിരിയാണി വില 100 രൂപ, കോഴിക്കോട്ടെത്തിയ ബിജെപി ദേശീയ നേതാക്കളേ റഹ്മത്തിലേക്ക് സ്വാഗതം, റഹ്മത്ത് ഹോട്ടലില്‍നിന്നും ബീഫ് ബിരിയാണി കഴിച്ചാല്‍ മാറാവുന്ന സ്‌നേഹമേ മോദിക്കും അമിത്ഷാക്കും ഗോമാതാവിനോടുളളൂ, ചൂടുള്ള ബീഫ് ബിരിയാണീം കഴിച്ച് സുലൈമാനീം കുടിച്ച് പൊയ്‌ക്കോളീന്‍, എന്നിങ്ങനെ മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി പോസ്റ്റുകളാണ് ഫെയ്‌സ്ബുക്കിലുള്ളത്.
Post Your Comments