ന്യൂയോര്‍ക്ക് : മൂന്നു മണിക്കൂറില്‍ കൂടുതല്‍ നേരം ഇരുന്നു ജോലി ചെയ്യുന്നവര്‍ ജാഗ്രതൈ. എന്താണെന്നല്ലേ, പത്ത് വര്‍ഷത്തെ കണക്കുകള്‍ ആധാരമാക്കി നടത്തിയ പഠനത്തില്‍ മൂന്നുമണിക്കൂറില്‍ കൂടുതല്‍ ഒരു ദിവസം ഇരുന്നു കൊണ്ട് ജോലി ചെയ്യുന്ന ആളുകള്‍ ഈ കാരണം കൊണ്ട് മരണപ്പെടാനുള്ള സാധ്യതയുണ്ടെന്ന് കണ്ടെത്തി. ഇതില്‍ ഏറ്റവും കൂടിയ നിരക്ക് ലെബാനോനിലാണ് (11.6%) കുറഞ്ഞ നിരക്ക് മെക്‌സിക്കോയിലും(0.6%) നെതര്‍ലാന്‍ഡില്‍ (7.6%)ഭൂട്ടാനില്‍ (1.6%) എന്നിങ്ങനെയാണ്. ഇരിക്കുന്ന സമയം വെട്ടി ചുരുക്കുന്നതിലൂടെ മാത്രമേ ഇത് മൂലം നടക്കുന്ന മരണ സംഖ്യ കുറക്കാന്‍ കഴിയുകയുള്ളൂ എന്നാണു പഠനങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന കണ്ടെത്തല്‍. പ്രതിവര്‍ഷം ഏകദേശം 43,3000 ആളുകളെ, മരണത്തിലേക്ക് നയിക്കുന്നത് ദീര്‍ഘ നേരം ഇരുന്നു കൊണ്ട് ചെലവഴിക്കുന്നതാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഈ പഠനത്തിന്റെ പശ്ചാത്തലത്തില്‍ ലോകത്ത് 60% പേരും 3 മണിക്കൂറിലധികം ഇരിക്കുന്നു എന്ന് കണ്ടെത്തി. പടിഞ്ഞാറന്‍ പസഫിക്കിലും യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും തെക്കു കിഴക്കന്‍ ഏഷ്യയിലും ഇത്തരത്തിലുള്ള മരണങ്ങള്‍ കൂടുതലായി കാണപ്പെടുന്നു.
Post Your Comments