Kerala

ഇന്ത്യ-പാക് യുദ്ധം ബി.ജെ.പിയ്ക്ക് ഭരണത്തുടര്‍ച്ചയ്ക്കുള്ള ഒറ്റമൂലി- കോടിയേരി ബാലകൃഷ്ണന്‍

കണ്ണൂര്‍● ഭരണവൈകല്യങ്ങള്‍ മൂടിവയ്ക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ പാകിസ്ഥാന്‍ വിരുദ്ധവികാരം ആളിക്കത്തിക്കുകയാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇന്ത്യ-പാക് യുദ്ധം ഭരണത്തുടര്‍ച്ചയ്ക്കുള്ള ഒറ്റമൂലിയായാണ്‌ ബി.ജെ.പി കാണുന്നത്. അത് മാത്രമാണ് അവര്‍ക്ക് രക്ഷ. കോഴിക്കോട് നടക്കുന്ന ദേശീയ കൗൺസിൽ യോഗം പാകിസ്ഥാനെതിരായ യുദ്ധപ്രഖ്യാപന വേദിയാകുമെന്നും കോടിയേരി പറഞ്ഞു. അഴീക്കോടൻ ദിനാചരണത്തിന്റെ ഭാഗമായി പയ്യാമ്പലത്തെ സ്മൃതി മണ്ഡപത്തിൽ നടന്ന അനുസ്മരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു ആദ്ദേഹം.

അച്ഛാ ദിന്‍ വരുമെന്ന് പറഞ്ഞവര്‍ രാജ്യത്ത് മതപരമായ ദ്രുവീകരണം നടത്താനാണ് ശ്രമിക്കുന്നത്. രാജ്യത്ത് പലേടത്തും മൃഗങ്ങളുടെ പേരിൽപോലും മനുഷ്യക്കുരുതി നടക്കുന്നു. പിന്നോക്ക മതന്യൂനപക്ഷങ്ങൾക്കെതിരായ യുദ്ധ പ്രഖ്യാപനമാണ് ബി.ജെ.പിയിൽ നിന്നും സര്‍ക്കാരില്‍ നിന്നുമുണ്ടാകുന്നതെന്നും കോടിയേരി ആരോപിച്ചു.

ജനക്ഷേമ കാര്യത്തിൽ സംസ്ഥാനം ഭരിക്കുന്ന പിണറായി സർക്കാർ ജനങ്ങൾക്ക് നൽകിക്കൊണ്ടിരിക്കുന്നത് വലിയ പ്രതീക്ഷകളാണ്. പിണറായി സർക്കാരിന് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന ഭയം കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും അസ്വസ്ഥമാക്കുകയാണ്. ഈ ഭയം മൂലമാണ് മുഖ്യമന്ത്രി പിണറായിയെ ഭീകരനായും സി.പി.എമ്മിനെ ഭീകര ജീവിയായും ചിത്രീകരിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

കഴിഞ്ഞ നാലുമാസത്തിനിടെ സി.പി.എമ്മിന്റെ 6 പ്രവർത്തകരാണ് കൊലക്കത്തിക്ക് ഇരയായത്. 35 പാർട്ടി ഓഫീസുകളും സി.പി.എം പ്രവർത്തകരുടെ 85 വീടുകളും തകർക്കപ്പെട്ടു. 300 ലേറെ പ്രവർത്തകർ അക്രമത്തിന് വിധേയരായി ആശുപത്രികളിലാണെന്നും കോടിയേരി കോടിയേരി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button