News

ജയലളിതയുടെ നില കൂടുതല്‍ വഷളാകുന്നു ചികിത്സയ്ക്കായി വിദേശത്തേക്ക്

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ വിദഗ്ധ ചികിത്സയ്ക്കായി ഇന്ന് വൈകിട്ടോടെ സിംഗപ്പൂരിലേക്ക് മാറ്റും. കഴിഞ്ഞ ദിവസമാണ് കടുത്ത പനിയും നിര്‍ജലീകരണവും ബാധിച്ചതിനെ തുടര്‍ന്നാണ് 68കാരിയായ ജയലളിതയെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ പ്രമേഹവും വൃക്ക രോഗവും നിയന്ത്രണ വിധേയമാകാതെ വന്നതോടെ സിംഗപ്പൂരിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു.

ജയലളിതയുടെ ആരോഗ്യനിലയില്‍ ആശങ്കാകുലരായ മന്ത്രിമാരും എ.ഐ.എ.ഡി.എം.കെ നേതാക്കളും പ്രവര്‍ത്തകരും ആശുപത്രി പരിസരത്ത് തമ്പടിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ ജയലളിതയ്ക്കായി പ്രത്യേകം പ്രാര്‍ത്ഥനകളും നടക്കുന്നുണ്ട്. ജയലളിത വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി സന്ദേശം അയച്ചു. തമിഴ്‌നാട് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവും ജയലളിതയ്ക്ക് ആശംസ സന്ദേശം അയച്ചിരുന്നു.

ജയലളിതയ്ക്ക് ഇപ്പോള്‍ പനിയില്ലെന്നും സാധാരണ നിലയില്‍ ഭക്ഷണം കഴിച്ചു തുടങ്ങിയെന്നും അപ്പോളോ ആശുപത്രി സി.ഒ.ഒ സുബ്ബയ്യ വിശ്വനാഥന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button