KeralaNews

ഇടുക്കി അണക്കെട്ടിനോട് ചേര്‍ന്ന് കൂറ്റന്‍ പാറ അടര്‍ന്നുവീണു

ചെറുതോണി: കൂറ്റൻ പാറ അടർന്ന് വീണ് ഇടുക്കി ഡാമിന്റെ കൈവരി തകർന്നു. ഡാം സ്ഥിതി ചെയ്യുന്ന കുറവൻമലയുടെ ഭാഗമായ പാറയാണ് അടർന്നുവീണത്. പാറ ഡാമിന്റെ ഏറ്റവും താഴെ ഇടിച്ചെങ്കിലും കോണ്‍ക്രീറ്റിന് കാര്യമായി കേടുപറ്റിയിട്ടില്ല എന്നാണ് വിവരം. ഇന്നലെയാണ് സംഭവം.

കുറവന്‍മലയുടെ മദ്ധ്യഭാഗത്തുനിന്ന് പാറയുടെ വന്‍ പാളി ഇളകി താഴേക്ക് പതിക്കുകയായിരുന്നു. അടിഭാഗത്തുള്ള ഇരുമ്പ് കൈവരികൾ തകർത്താണ് താഴേക്ക് വീണത്. മുൻപ് സമാനമായ രീതിയിൽ കുറത്തിമലയിലും പാറ അടർന്ന് വീണിരുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് പരിശോധന നടത്തിയതിനു ശേഷം ഡാമിന് സുരക്ഷാഭീഷണിയില്ലെന്ന് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button