കോഴിക്കോട്: ശനിയാഴ്ച കോഴിക്കോട്ടെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അത്താഴത്തിനുള്ള പ്രധാന വിഭവം അരിയും പച്ചക്കറിയും പരിപ്പുംചേര്‍ത്തുള്ള കിച്ചടിയും തീയില്‍ ചുട്ടെടുക്കുന്ന റൊട്ടിയുമാണ്. കൂടാതെ ദാല്‍ഫ്രൈ, നാലുതരം സബ്ജികള്‍, പനീര്‍, കൂണ്‍ കറികള്‍ എന്നിവയുമുണ്ടാവും. കേരള വിഭവമായി അപ്പവും സ്റ്റ്യൂവുമാണ് തയ്യാറാക്കുന്നത്. അത്താഴത്തിലെ കേരളമധുരം അടപ്രഥമനാണ്. ഗുലാബ് ജാമുന്‍, പപ്പായ, മാതളനാരങ്ങ ജ്യൂസ് എന്നിവയുമുണ്ടാവും. വെസ്റ്റ്ഹില്‍ ഗസ്റ്റ്ഹൗസിലാണ് േമാദി ശനിയാഴ്ച അത്താഴവും ഞായറാഴ്ച പ്രാതലും കഴിക്കുന്നത്.
പ്രഭാതഭക്ഷണത്തിലെ പ്രധാന ഉത്തരേന്ത്യന്‍ വിഭവം പോഹയാണ് (അവല്‍കൊണ്ടുണ്ടാക്കുന്ന ഉപ്പുമാവിന്റെ മാതൃകയിലുള്ള വിഭവം). ദോശ, ഇഡ്ഡലി, തേങ്ങാ ചട്ടിണി എന്നിവയാണ് നരേന്ദ്രമോദിക്കായി തയ്യാറാക്കുന്ന പ്രഭാത ഭക്ഷണം. പാല്‍ ചേര്‍ത്ത ഇഞ്ചിച്ചായയാണ് പ്രധാനമന്ത്രി കഴിക്കുന്നത്. പൂരി, ഇടിയപ്പം, പുട്ട്, ചനമസാല എന്നിവ തയ്യാറാക്കുന്നുണ്ടെങ്കിലും പ്രധാനമന്ത്രിയുടെ ഇഷ്ടം നോക്കിയാവും അത് വിളമ്പുക. കോഴിക്കോട് ഗസ്റ്റ്ഹൗസിലെ രണ്ട് പാചക്കാര്‍ക്കു പുറമെ ഇടുക്കി എറണാകുളം, കണ്ണൂര്‍ ഗസ്റ്റ്ഹൗസുകളിലെയും ഉത്തരേന്ത്യന്‍ വിഭവങ്ങളടക്കമുണ്ടാക്കുന്ന പാചകക്കാരെയും കൊണ്ടുവന്നിട്ടുണ്ട്.
വൈകിട്ട് 4.50-ന് വെസ്റ്റ്ഹില്‍ വിക്രംമൈതാനത്തെത്തുന്ന പ്രധാനമന്ത്രി കടപ്പുറത്തെ പൊതുസമ്മേളനത്തില്‍ പങ്കെടുത്ത ശേഷമാണ് ഗസ്റ്റ് ഹൗസിലെത്തുക. പ്രധാനമന്ത്രി എത്തുമ്പോള്‍ നല്‍കുന്നത് ഇളനീരാണ്. ഗസ്റ്റ്ഹൗസില്‍ ശനിയാഴ്ചത്തെ അത്താഴവും ഞായറാഴ്ചത്തെ പ്രാതലും മാത്രമാണ് തയ്യാറാക്കുന്നത്. ബാക്കി സമ്മേളന വേദിയിലാണ് തയ്യാറാക്കുക. ഗസ്റ്റ് ഹൗസില്‍ പ്രധാനമന്ത്രിക്കൊപ്പം അദ്ദേഹത്തിന്റെ ഓഫീസ് ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരുമടക്കം 35 പേര്‍ താമസിക്കുന്നുണ്ട്. ഇവര്‍ക്കെല്ലാമുള്ള വിഭവങ്ങളാണ് ഗസ്റ്റ്ഹൗസില്‍ തയ്യാറാക്കുന്നത്.
Post Your Comments