കരിപ്പൂര്‍: കോഴിക്കോട് ഇറങ്ങേണ്ട വിമാനം ഇറങ്ങിയത് കൊച്ചിയില്‍ .കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്നാണ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും വിമാനം കൊച്ചിയിലേയ്ക്ക് തിരിച്ചുവിട്ടത്. ഇതോടെ ഈ അപ്രതീക്ഷിത മാറ്റം തിരിച്ചുപോകേണ്ടതും നാട്ടില്‍ ഇറങ്ങേണ്ടതുമായ അനേകം യാത്രക്കാര്‍ക്ക് തിരിച്ചടിയായി .
അബുദാബിയില്‍ നിന്നെത്തിയ എത്തിഹാദ് വിമാനമാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാലു മണിയ്ക്ക് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തുകയും എന്നാല്‍ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഇറങ്ങാനാകാതെ കൊച്ചിയിലേയ്ക്ക് തിരിച്ചുവിടുകയും ചെയ്തത്.
അബുദാബിയില്‍ നിന്നും പുലര്‍ച്ചെ മൂന്നേമുക്കാലോടെ കരിപ്പൂരില്‍ ഇറങ്ങുകയും ഒരു മണിക്കൂറിന് ശേഷം മടങ്ങുകയും ചെയ്യേണ്ടിയിരുന്നതിനാലാണ് വിമാനംകൊച്ചിയിലേയ്ക്ക് തിരിച്ചുവിട്ടതെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് അര്‍ദ്ധരാത്രിയോടെ സര്‍വീസ് പുന:ക്രമീകരിച്ചെങ്കിലും യാത്ര മുടങ്ങിയത് അനേകര്ക്കായിരുന്നു. വിമാനത്തില്‍ പോകേണ്ടിയിരുന്നത് 376 യാത്രക്കാരായിരുന്നു. ഇവരെ കമ്പനി നേരത്തേ വീട്ടിലേക്ക് തിരിച്ചയച്ചിരുന്നെങ്കിലും സര്‍വീസിന്റെ കാര്യത്തില്‍ തീരുമാനം ഉണ്ടാക്കിയ ശേഷം രാത്രി എട്ടു മണിയോടെ ഇവരെ തിരിച്ചു വിളിക്കാന്‍ നടത്തിയ ശ്രമം വിജയിച്ചുമില്ല.
Post Your Comments