കൊച്ചി● ഭാര്യയേയും കൂട്ടുകാരിയേയും ഉപഗോഗിച്ച് പെണ്‍വാണിഭം നടത്തി വന്ന ഭര്ത്താവടങ്ങിയ സംഘം നെടുമ്പാശ്ശേരിയില്‍ പിടിയില്‍. പറമ്പുശേരിയില്‍ വീട് വാടകയ്ക്കെടുത്ത് പെണ്‍വാണിഭം നടത്തിയിരുന്ന സംഘമാണ് പിടിയിലായത്.
മഞ്ഞപ്ര സ്വദേശി ജെസിന് (40), ഇയാളുടെ ഭാര്യ സിബി (30), ഭാര്യയുടെ കൂട്ടുകാരി കാക്കനാട് എന്‍ജിഒ ക്വോര്‍ട്ടേഴ്സില്‍ താമസിക്കുന്ന അനിത(27), ഇടപാടുകാരായ കൊടുങ്ങല്ലൂര്‍ സ്വദേശികള്‍ അജിത് (26), ദീപു (26) എന്നിവരെയാണ് ശനിയാഴ്ച പുലര്‍ച്ചെ നെടുമ്പാശേരി സി.ഐ എ.കെ വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ഭാര്യയുടെ നഗ്നവീഡിയോകള്‍ വാട്സ്ആപ്പിലൂടെ അയച്ചുനല്‍കിയാണ് ജെസിന് ഇടപാട് ഉറപ്പിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. വിവിധ സ്ഥലങ്ങളില്‍ മാറിമാറി വാടകയ്ക്ക് വീടെടുത്തായിരുന്നു വാണിഭം. അരിപ്പൊടി ബിസിനസിനുവേണ്ടിയെന്ന പേരിലാണ് പറമ്പുശേരിയില്‍ വീട് വാടകയ്ക്കെടുത്തിരുന്നത്. ഈ വീട്ടില്‍ നിരന്തരമായ സ്ത്രീകളും പുരുഷന്മാരും വന്നു പോയ്ക്കൊണ്ടിരുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡില്‍ വിട്ടു.
Post Your Comments