തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി കൊണ്ട് വീണ്ടും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെത്തി. കേരളത്തിന് ഇപ്പോഴാണ് ഒറ്റമുഖ്യമന്ത്രിയുണ്ടായത്. മുന്‍പ് മന്ത്രിമാരെല്ലാം മുഖ്യമന്ത്രിയായിരുന്നു. പിണറായി വിജയന് ശക്തനെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
എല്‍ഡിഎഫിനോട് പണ്ടേ അകല്‍ച്ചയില്ലെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത് എസ്എന്‍ കോളജുമായി ബന്ധപ്പെട്ട വിഷയം സംസാരിക്കാനാണ്. ബിജെപി ബിഡിജെഎസ് സഖ്യത്തില്‍ ഭിന്നതയുണ്ടെന്ന വാര്‍ത്തയ്ക്കു പിന്നാലെയാണ് വെള്ളാപ്പളളിയുടെ പ്രതികരണം.
Post Your Comments