വര്‍ക്കലയില്‍ റെയില്‍ പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കൊല്ലം-തിരുവനന്തപുരം പാതയില്‍ ട്രെയിനുകള്‍ വൈകിയോടുന്നു. റെയില്‍വേ ജീവനക്കാരെത്തി പാളത്തില്‍ താത്ക്കാലിക അറ്റകുറ്റപ്പണികള്‍ നടത്തിയെങ്കിലും വിശദമായ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകും വരെ ഈ ഭാഗത്ത് തീവണ്ടികള്‍ 30 കിലോമീറ്റര്‍ വേഗതയിലാവും സഞ്ചരിക്കുകയെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
വേഗനിയന്ത്രണത്തെ തുടര്‍ന്ന് ട്രെയിനുകള്‍ സമയക്രമം തെറ്റിച്ചാണ് ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്നത്. വര്‍ക്കലയ്ക്ക് സമീപം പുന്നമൂട് റെയില്‍വേ ഗേറ്റിനടുത്തായാണ് പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയത്.
റെയില്‍പാളങ്ങളില്‍ നിരന്തരം ഉണ്ടാകുന്ന അപകടഭീഷണികളില്‍ കേരളത്തിലെ ട്രെയിന്‍ യാത്രക്കാരകെ അസ്വസ്ഥരാണ്.
Post Your Comments