Kerala

രാജിവെക്കുന്നുവെന്ന വാര്‍ത്ത ശുദ്ധ അസംബന്ധമെന്ന് തോമസ് ഐസക്ക്

തിരുവനന്തപുരം: ധനമന്ത്രി ഡോ.തോമസ് ഐസക്ക് രാജിവെക്കുന്നുവെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. രാജിവെക്കുമോ ഇല്ലയോ എന്ന ചോദ്യത്തിന് തോമസ് തന്നെ ഉത്തരം നല്‍കുന്നു. ഇത്തരം വാര്‍ത്ത ശുദ്ധഅസംബന്ധമാണെന്ന് തോമസ് ഐസക്ക് പറയുന്നു. മുഖ്യമന്ത്രിയ്ക്കും തനിക്കുമിടയില്‍ യാതൊരു പ്രശ്നവുമില്ല.

അങ്ങനെയൊരു സംഭവമുണ്ടെങ്കില്‍ തന്നെ ഇത്രനാളും മൂടിവെക്കേണ്ട ആവശ്യവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ വിളിച്ച ഒരു യോഗത്തില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ അപമര്യാദയായി പെരുമാറിയതിനെത്തുടര്‍ന്ന് തോമസ് ഐസക്ക് രാജിക്കൊരുങ്ങിയെന്നാണ് വാര്‍ത്ത പ്രചരിച്ചത്. പിണറായി ഐസക്കുമായി ചര്‍ച്ചനടത്താറില്ലെന്നും വാര്‍ത്തയിലുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button