KeralaNews

ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന്‍റെ മുന്നണിയിലേക്ക് വരുന്നു…റാഫേല്‍…..

ന്യൂഡൽഹി: ഫ്രാൻസിൽ നിന്നും 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ ഇന്ത്യ ഒപ്പുവെച്ചു. 59,000 കോടി രൂപയുടേതാണ് കരാർ. മൂന്ന് മുതൽ ആറ് വർഷത്തിനുള്ളിൽ വിമാനങ്ങള്‍ ഇന്ത്യക്ക് കൈമാറും. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഇരട്ട എഞ്ചിനുള്ള ഈ യുദ്ധവിമാനങ്ങൾ നിർമിക്കുന്നത് ഫ്രാന്‍സിലെ ഡസോള്‍ട്ട് ഏവിയേഷനാണ്.

ദൃശ്യ പരിധിക്കപ്പുറം ഉപയോഗിക്കാവുന്ന മീറ്റിയോര്‍ മിസൈല്‍, ഇസ്രായേലിന്റെ ഡിസ്പ്ലേ സംവിധാനത്തോടെയുള്ള ഹെല്‍മെറ്റ് എന്നിങ്ങനെ നിരവധി പ്രത്യേകതകൾ ഇതിനുണ്ടാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിലാണ് റാഫേല്‍ ജെറ്റുകൾ വാങ്ങാന്‍ ധാരണയായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button