KeralaNews

ബിജെപിയുടെ മഹാറാലിക്ക് വിപുലമായ ക്രമീകരണങ്ങള്‍

കോഴിക്കോട്: കോഴിക്കോട് കടപ്പുറത്ത് നാളെ നടക്കുന്ന ബിജെപിയുടെ മഹാറാലിക്കായി വിപുലമായ ക്രമീകരണങ്ങള്‍ സജ്ജമായി. കോഴിക്കോടിന് പുറമെ വയനാട്, കണ്ണൂര്‍, കാസര്‍കോഡ്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകരും പങ്കെടുക്കുന്നതിനാല്‍ പിഴവുകളേതും ഇല്ലാത്ത ക്രമീകരണങ്ങളാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്. സമീപജില്ലകളിലെ പ്രവര്‍ത്തകരും വലിയ സംഖ്യയില്‍ത്തന്നെ എത്തിച്ചേരും എന്നുള്ളതിനാല്‍ വാഹനങ്ങള്‍ പ്രവേശിക്കുന്നതിനും വാഹനപാര്‍ക്കിംഗിനും പ്രത്യേകം ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വൈകീട്ട് 3 മണിക്ക് മുമ്പായി പ്രവര്‍ത്തകര്‍ സമ്മേളന നഗരിയില്‍ പ്രവേശിക്കണമെന്നാണ് സംഘാടകരുടെ അറിയിപ്പ്.

കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ നിന്ന് വരുന്ന വാഹനങ്ങളും കോഴിക്കോട് ജില്ലയിലെ വടകര, കുറ്റ്യാടി, പേരാമ്പ്ര, ബാലുശേരി, ഏലത്തൂര്‍ എന്നീ നിയോജക മണ്ഡലങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങളും കോരപ്പുഴ പാലം വഴി കടന്നുവന്ന്‍ വെങ്ങാലി ഓവര്‍ബ്രിഡ്ജിന് വലതുഭാഗത്തുകൂടി ബീച്ച് റോഡില്‍ പ്രവേശിച്ചതിനു ശേഷം പണിക്കര്‍ റോഡില്‍ ആളെ ഇറക്കണം. ഈ വാഹനങ്ങള്‍ പണിക്കര്‍ റോഡു മുതല്‍ പുതിയാപ്പ വരെയുള്ള ബീച്ച് റോഡിന്റെ പടിഞ്ഞാറുവരെ ഒറ്റവരിയായി പാര്‍ക്ക് ചെയ്യണം.

വയനാട് ജില്ലയിലെയും, തിരുവമ്പാടി, കൊടുവള്ളി, കുന്ദമംഗലം എന്നീ നിയോജക മണ്ഡലങ്ങളിലേയും പ്രവര്‍ത്തകരുമായി എത്തുന്ന വാഹനങ്ങള്‍ മലാപ്പറമ്പ് ജംഗ്ഷനില്‍ നിന്ന് വലത്തോട്ട് തിരിഞ്ഞ്, പൂളാടിക്കുന്ന്, പാവങ്ങാട് വഴി വെസ്റ്റ്ഹില്‍ ചുങ്കത്തിലൂടെ ഭട്ട് റോഡ് വഴി ബീച്ച് റോഡില്‍ പ്രവേശിച്ച്, അവിടെ പ്രവര്‍ത്തകരെ ഇറക്കണം. വാഹനങ്ങള്‍ അവിടെ (പണിക്കര്‍ റോഡിന്‍റെ) പടിഞ്ഞാറു ഭാഗത്ത് ഒറ്റവരിയായി പാര്‍ക്ക് ചെയ്യണം.

പണിക്കര്‍ റോഡ്, ബീച്ച് ജംഗ്ഷനില്‍ നിന്നും ഇറങ്ങുന്ന പ്രവര്‍ത്തകര്‍, പണിക്കര്‍ റോഡ് വെള്ളയില്‍ റോഡ് വഴി ബീച്ചാശുപത്രിക്ക് കിഴക്ക് വശത്ത് കൂടി മൂന്നാലിങ്കല്‍ റോഡില്‍ കടന്ന് സമ്മേളനനഗരിയില്‍ പ്രവേശിക്കണം.

പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നും ബേപ്പൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നുമുള്ള പ്രവര്‍ത്തകര്‍ രാമനാട്ടുകര, മീഞ്ചന്ത, കല്ലായി വഴി പുഷ്പജംഗ്ഷനിലൂടെ ഫ്രാന്‍സിസ് റോഡ് ഓവര്‍ബ്രിഡ്ജ് വഴി സൗത്ത് ബീച്ചിലെത്തി വലിയങ്ങാടി റോഡിന് സമീപം ആളുകളെ ഇറക്കണം. വാഹനങ്ങള്‍ സീക്യൂന്‍ ഹോട്ടല്‍ മുതല്‍ കോതിപ്പാലം റോഡ് വരെ റോഡിന്റെ പടിഞ്ഞാറ് വശത്ത് ഒറ്റവരിയായി പാര്‍ക്ക് ചെയ്യണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button