NewsInternational

മഹാത്മാ ഗാന്ധിയുടെ പ്രതിമ തകര്‍ക്കാന്‍ ആഹ്വാനം

ഡൽഹി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പ്രതിമ തകര്‍ക്കണമെന്ന് ആഹ്വാനം. ആഫ്രിക്കന്‍ രാജ്യമായ ഘാനയിലെ പ്രമുഖ സര്‍വ്വകലാശാലയിൽ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അനാഛാദനം ചെയ്ത പ്രതിമയാണ് തകർക്കണമെന്ന് ആവശ്യപ്പെടുന്നത്. ഗാന്ധിജി വംശീയവാദിയായതിനാലാണ് പ്രതിമ തകര്‍ക്കാന്‍ പറയുന്നത് എന്ന് വിദ്യാർഥികൾ പറയുന്നു.

പ്രതിമ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ആയിരത്തോളം പേര്‍ ഒപ്പിട്ട ഓണ്‍ലൈന്‍ പരാതി അധികൃതര്‍ക്ക് നല്‍കിയിട്ടുണ്ട്. പരാതി തയ്യാറാക്കിയത് അഞ്ച് പേരാണ്. ഗാന്ധിജിയുടെ പല ലേഖനങ്ങളിലും ആഫ്രിക്കക്കാരെ അപരിഷ്‌കൃതര്‍ എന്ന് വിശേഷിപ്പിച്ചതുള്‍പ്പെടെ പലതരത്തില്‍ അപമാനിച്ചിട്ടുണ്ടെന്നാണ് പരാതിയില്‍ പറയുന്നത്.

ഘാന ഗാന്ധിജിക്കെതിരെ പ്രതിഷേധമുണ്ടാകുന്ന ആദ്യത്തെ ആഫ്രിക്കന്‍ രാജ്യമല്ല . ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്‌ബെര്‍ഗിലെ ഗാന്ധി പ്രതിമയില്‍ വെള്ള പെയിന്റ് ഒഴിച്ച് വികൃതമാക്കിയിരുന്നു. ‘വംശീയവാദിയായ ഗാന്ധി താഴെ വീഴണം’ എന്നായിരുന്നു അന്ന് പ്രതിഷേധിച്ചവരുടെ കയ്യിലുണ്ടായിരുന്ന പ്ലക്കാര്‍ഡുകളില്‍ എഴുതിയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button