NewsIndia

നവാസ് ഷെരിഫിനെ തകര്‍ത്തടുക്കാന്‍ ഈനംഗംഭീറിന് വേണ്ടിയിരുന്നത് മൂന്നു മിനിറ്റ്

യു.എന്നില്‍ കശ്മീര്‍ വിഷയം ഉന്നയിച്ച പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനുള്ള മൂന്ന് മിനിട്ട് ദൈര്‍ഘ്യമുള്ള മറുപടി പ്രസംഗത്തിലൂടെ ലോക ശ്രദ്ധ നേടിയ ഡിപ്ലോമാറ്റാണ്  ഈനം ഗംഭീർ. യു.എന്‍ ദൗത്യസംഘത്തിലെ ഇന്ത്യന്‍ ഫസ്റ്റ് സെക്രട്ടറിയായ ഈനം ഗംഭീറിന്റെ പ്രസംഗത്തെ ഉദ്ധരിച്ചാണ് വെള്ളിയാഴ്ച ദേശീയ, അന്തര്‍ദേശീയ പത്രങ്ങളെല്ലാം പുറത്തിറങ്ങിയത്.പാകിസ്ഥാന്‍ ഭീകരരാഷ്ട്രമാണെന്നും ഭീകരതയെ സ്പോണ്‍സര്‍ ചെയ്യുന്നതിലൂടെ അവര്‍ ഇന്ത്യക്കെതിരെ യുദ്ധക്കുറ്റമാണ് ചെയ്യുന്നതെന്നും ഗംഭീര്‍ യു.ന്നില്‍ പറഞ്ഞു.

ഡല്‍ഹി സ്വദേശിയായ ഈനം ഗംഭീര്‍ യൂണിവേഴ്സിറ്റി ഓഫ് ജനീവയില്‍ നിന്നാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഇപ്പോള്‍ ന്യൂയോര്‍ക്കിലാണ് താമസം.2005 -ബാച്ചിലെ ഐ.എഫ്.എസ് ഉദ്യോഗസ്ഥയാണ് ഈനം ഗംഭീര്‍. യു.എന്നിലെ ഫസ്റ്റ് സെക്രട്ടറിയായി ചുമതലയേല്‍ക്കും മുൻപ് അര്‍ജന്റീന ഇന്ത്യന്‍ എംബസിയിലായിരുന്നു.നവാസിന് നല്‍കിയ കുറിക്ക് കൊള്ളുന്ന മറുപടിയിലൂടെ ലോക രാഷ്ട്രങ്ങളുടെ കയ്യടി നേടിയിരിക്കുകയാണ് ഈനം ഗംഭീർ.ഇന്ത്യന്‍ സൈന്യം വധിച്ച ഹിസ്ബുള്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കശ്മീരില്‍ സ്വാതന്ത്ര്യസമരത്തിനു നേതൃത്വം നല്‍കിയ യുവനേതാവായിരുന്നുവെന്നു ഷെരീഫ് സൂചിപ്പിച്ചിരുന്നു.

അതിന്റെ മറുപടിയായി “ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനം ഭീകരപ്രവര്‍ത്തനമാണ്, ഇന്ന് ഇന്ത്യയും അയല്‍ രാജ്യങ്ങളും നേരിടുന്ന ഭീഷണി ദീര്‍ഘകാലമായുള്ള പാക് പിന്തുണയോടെയുള്ള ഭീകരതയാണ്. അതിന്റെ പ്രത്യാഘാതങ്ങള്‍ താണ്ടി ഇന്ത്യയും വളര്‍ന്നിരിക്കുന്നു. ഭീകരര്‍ക്ക് ചെല്ലുംചെലവും കൊടുത്ത് വളര്‍ത്തി പരിശീലിപ്പിച്ച്‌ അയല്‍രാജ്യങ്ങള്‍ക്കെതിരെ പ്രയോഗിക്കുകയാണ് പാകിസ്ഥാൻ , അതിനു വേണ്ടി വിദേശ ധനസഹായം പോലും അവർ ഉപയോഗിക്കുന്നു.’ ഈനം വ്യക്തമാക്കി.

കശ്മീരില്‍ ഇന്ത്യന്‍ സൈന്യം വധിച്ച ഭീകരന്‍ ബുര്‍ഹാന്‍ വാനിയെ പുകഴ്ത്തിയ ഷെരീഫിന്റെ നടപടിയെയും ഗംഭീര്‍ ശക്തമായി വിമര്‍ശിച്ചു. കുപ്രസിദ്ധി നേടിയ ഭീകരസംഘടനയുടെ നേതാവിനെയാണ് ഷെരീഫ് പ്രകീര്‍ത്തിച്ചിരിക്കുന്നതെന്ന് അവര്‍ കുറ്റപ്പെടുത്തി.”പാകിസ്ഥാൻ ജനാധിപത്യമില്ലാത്ത രാജ്യമാണ്. സ്വന്തം ആളുകളില്‍ത്തന്നെ അവര്‍ ഭീകരത പരീക്ഷിക്കുന്നു. ന്യൂനപക്ഷങ്ങളെയും സ്ത്രീകളെയും അവര്‍ അടിച്ചമര്‍ത്തുകയാണ്. പ്രാകൃത നിയമങ്ങളിലൂടെ അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ പോലും നിഷേധിക്കുകയാണ്.”ഭീകരസംഘടനകള്‍ പാക് പിന്തുണയോടെ ഫണ്ട് സ്വരൂപിക്കുന്നു. ആണവനിര്‍വ്യാപനത്തില്‍ പാകിസ്ഥാൻ തട്ടിപ്പും വഞ്ചനയും കാട്ടുകയാണ്. എന്നിട്ടും അവര്‍ സമാധാനത്തെക്കുറിച്ചു പ്രസംഗിക്കുന്നു. ഭീകരതയെക്കുറിച്ച്‌ സമാനമായ വ്യാജ വാഗ്ദാനങ്ങളാണ് അവര്‍ അന്താരാഷ്ട്ര സമൂഹത്തിനു നല്‍കിയിരിക്കുന്നത്”.ഗംഭീര്‍ പറഞ്ഞു.

കശ്മീരിലെ ജനങ്ങൾക്ക് നേരെ മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്ന നവാസ് ഷെരീഫിന്റെ പ്രസംഗത്തിനുള്ള മറുപടിയായാണ് ഈനം ഇത് പറഞ്ഞത്.നവാസിന് നല്‍കിയ കുറിക്ക് കൊള്ളുന്ന മറുപടിയിലൂടെ ഇന്ത്യയുടെ താരമായിരിക്കുകയാണ് ഈനം ഗംഭീർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button