ന്യൂഡൽഹി: ഐക്യരാഷ്ട്ര സഭയുടെ പൊതുസഭ അവസാനിക്കുന്നതിന് പിന്നാലെ ഇന്ത്യയിലേക്ക് ഭീകരരെ കയറ്റി വിടാൻ പാകിസ്ഥാൻ ശ്രമിക്കുന്നതായി ഇന്റലിജന്‍സ് ഏജന്‍സികളുടെ മുന്നറിയിപ്പ്. കൂടാതെ ഉറി ആക്രമണത്തിന് മൂന്ന് ദിവസം മുൻപ് തന്നെ സൈന്യത്തിന് ഇത് സംബന്ധിച്ച രഹസ്യവിവരം ലഭിച്ചിരുന്നതായും റിപ്പോർട്ടുകൾ പുറത്ത് . എട്ട് ലഷ്കർ ഭീകരർ ഇന്ത്യയിലേക്ക് കടന്നിട്ടുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ സെപ്റ്റംബർ 15 ന് സൈന്യത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു.
ആഗസ്ത് 28 മുതല്‍ തന്നെ ഭീകരർ ഇന്ത്യൻ സൈന്യത്തിന്റെ നീക്കങ്ങൾ നിരീക്ഷിച്ചിരുന്നു. എന്നാൽ സെപ്റ്റംബർ 15 നാണ് സൈന്യത്തിന് മുന്നറിയിപ്പ് ലഭിച്ചത്. നിയന്ത്രണ രേഖയില്‍ മാത്രമല്ല അന്താരാഷ്ട്ര അതിര്‍ത്തിയായ പൂഞ്ച്, രജൗറി, ജമ്മു മേഖലകളില്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍കൂടിയാണ് ഭീകരർ നുഴഞ്ഞ് കയറാൻ തക്കം പാർത്തിരുന്നത്.
Post Your Comments