കോഴിക്കോട്: യുഡിഎഫില്‍ നിന്ന് പടിയിറങ്ങിയ കേരള കോണ്‍ഗ്രസിനുപിന്നാലെ മുസ്ലീംലീഗും പുറത്തേക്കിറങ്ങാന്‍ ഒരുങ്ങുന്നു. ലീഗും കോണ്‍ഗ്രസും അങ്കത്തിനൊരുങ്ങുന്നുവെന്നാണ് വിവരം. കോണ്‍ഗ്രസിലെ ഭിന്നിപ്പ് പരിഹരിച്ചില്ലെങ്കില്‍ കടുത്ത തീരുമാനമെടുക്കേണ്ടിവരുമെന്നാണ് ലീഗ് പറയുന്നത്.
വിവരങ്ങള്‍ ചൂണ്ടിക്കാട്ടി ലീഗ് നേതൃത്വം സോണിയാ ഗാന്ധിക്ക് കത്ത് നല്‍കി. കെപിസിസി പ്രസിഡന്റും പാര്‍ലമെന്ററി പാര്‍ട്ടിയും രണ്ട് ദിശയിലാണെന്നും നേതാക്കള്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ മാത്രമാണെന്നും ലീഗ് ചൂണ്ടിക്കാട്ടുന്നു. കോണ്‍ഗ്രസിനകത്തെ മൂന്ന് പ്രധാന നേതാക്കളും മൂന്ന് അഭിപ്രായത്തോടെയാണ് മുന്നോട്ട് പോകുന്നതെന്ന് കത്തില്‍ പറയുന്നു.
രമേശ് ചെന്നിത്തലയെയും സുധീരനെയും ഉമ്മന്‍ചാണ്ടിയെയും കുറിച്ചാണ് ഇവര്‍ ആരോപണം ഉന്നയിക്കുന്നത്. നേതാക്കള്‍ക്ക് ഐക്യമില്ല. ഇത്തരമൊരു സാഹചര്യവുമായി മുന്നോട്ടുപോകാന്‍ യുഡിഎഫിനാകില്ല. അതുകൊണ്ടുതന്നെ ലീഗിന് തുടര്‍ന്നുപോകാനാവില്ല. പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ ലീഗിന് മറ്റ് വഴി നോക്കേണ്ടിവരുമെന്നും കത്തില്‍ പറയുന്നു.
Post Your Comments