KeralaNews

അന്യസംസ്ഥാന തൊഴിലാളികളും ഇനി പച്ചവെള്ളം പോലെ മലയാളം പറയും

തിരുവനന്തപുരം: സംസ്ഥാന സാക്ഷരതാ മിഷന്‍ ഇതരസംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കാനൊരുങ്ങുന്നു. സാക്ഷരതാ മിഷന്‍ സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചിച്ചതിനു ശേഷം പദ്ധതി നടപ്പാക്കാനാണ് ഒരുങ്ങുന്നത്. 25 ലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളികളാണ് സംസ്ഥാനത്ത് ജോലി ചെയ്യുന്നത്. കേരളത്തിന്റെ ഭാഗമായിരിക്കുന്ന ഇവരെ കേരളത്തിന്റെ സംസ്‌കാരവും, ഭാഷയും പഠിപ്പിക്കാനൊരുങ്ങുകയാണ് സാക്ഷരതാ മിഷന്‍. ഇതിനായി പുതിയ പദ്ധതി രൂപീകരിക്കാനാണ് സാക്ഷരതാമിഷന്‍ ആലോചിക്കുന്നത്.

പദ്ധതി കേരളത്തില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ കണക്കെടുപ്പ് നടത്തിയതിനു ശേഷമാകും രൂപീകരിക്കുക. ആദ്യഘട്ടമെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ ഇതര സംസ്ഥാനതൊഴിലാളികള്‍ താമസിക്കുന്ന പെരുമ്പാവൂരിലാകും പദ്ധതി നടപ്പിലാക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button