NewsIndiaInternational

പാകിസ്ഥാന്‍ യുദ്ധ സന്നാഹമൊരുക്കുന്നു;കറാച്ചി ഓഹരി വിപണി കൂപ്പുകുത്തി

ഇസ്ലാമാബാദ്: അതിര്‍ത്തിയില്‍ പിരിമുറുക്കും രൂക്ഷമാകുന്നതിനിടെ പാകിസ്താന്‍ യുദ്ധ സന്നാഹമൊരുക്കുന്നു.അതിനിടെ, പാകിസ്താനിലെ ഓഹരി വിപണി തകര്‍ച്ചയോടെ വ്യാപാരം അവസാനിപ്പിച്ചു.പാക് വ്യോമസേന വിമാനങ്ങള്‍ ഹൈവേകളില്‍ അടിയന്തിരമായി ഇറക്കുകയും ഉയര്‍ന്നുപൊങ്ങുന്നതായും റിപ്പോര്‍ട്ടുണ്ട്.പാകിസ്താനില്‍ അസാധാരണമായി എന്തോ നടക്കുന്നുവെന്ന സൂചന കറാച്ചി ഓഹരി വിപണിയിലും പ്രകടമായി. കെ.എസ്.ഇ-100 ബെഞ്ച്മാര്‍ക്ക് സൂചിക 569 പോയിന്‍റ് താഴ്ന്ന് 39,711 പോയിന്‍റില്‍ അവസാനിപ്പിച്ചു.

പാക് വ്യോമസേനയുടെ വിമാനങ്ങള്‍ വടക്കന്‍ മേഖലയില്‍ ശക്തമായ പരിശോധന നടത്തുകയാണ്. പാകിസ്ഥാൻ അധിനിവേശ കശ്മീര്‍ അടക്കമുള്ള മേഖലയിലാണ് വ്യോമസേന പരിശോധന നടക്കുന്നതെന്ന് ഇസ്ലാമാബാദില്‍ നിന്നുള്ള മാധ്യമങ്ങളെ ഉദ്ധരിച്ച്‌ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.പാകിസ്താന്‍ അധിനീവേശ കശ്മീര്‍, ഗില്‍ഗിത്ത്, ബാല്‍ട്ടിസ്താന്‍, ഛിത്രാല്‍ എന്നിവിടങ്ങളിലെ വ്യോമപാത പാകിസ്ഥാൻ അടച്ചു.

പെഷാവറിനെയും റാവല്‍പിണ്ടിയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാതയാണ് എംവണ്‍. ഇസ്ലാമാബാദിനും ലഹോറിനും ഇടയിലുള്ളതാണ് എംടു പാത.ഈ രണ്ടു പാതകളും അടച്ചിട്ടുണ്ട്.അതേസമയം, മാധ്യമവാര്‍ത്തകളെ പാക് സൈന്യം നിഷേധിച്ചു. ഇന്ത്യയുടെ ഭാഗത്തുനിന്ന് ഭീഷണി ഉയരുന്ന സാഹചര്യത്തിലുള്ള പതിവ് പരിശോധന മാത്രമാണിതെന്നാണ് പാകിസ്ഥാന്റെ ഭാഷ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button