കാശ്മീര്‍ വിഷയം അന്താരാഷ്‌ട്രതലത്തില്‍ ഉന്നയിക്കാനുള്ള പാക് ശ്രമങ്ങള്‍ക്ക് വീണ്ടും തിരിച്ചടി. കാശ്മീര്‍ പ്രശ്നം പരിഹരിക്കാന്‍ ഇടപെടണം എന്ന പാകിസ്ഥാന്‍റെ തുടര്‍ച്ചയായുള്ള ആവശ്യങ്ങള്‍ യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി-മൂണ്‍ വീണ്ടും വീണ്ടും തള്ളിക്കളഞ്ഞതിനു പിന്നാലെയാണ് ഇപ്പോള്‍ പുതിയ തിരിച്ചടി പാകിസ്ഥാന് ലഭിച്ചിരിക്കുന്നത്.
ഇരുരാജ്യങ്ങളുമായുള്ള ചര്‍ച്ചയിലൂടെ കാശ്മീര്‍ പ്രശ്നത്തിന് പരിഹാരം കണ്ടെത്താന്‍ നവാസ് ഷരീഫിനോട് നിര്‍ദ്ദേശിച്ച ബാന്‍ കി-മൂണ്‍ പാകിസ്ഥാന്‍ കൈമാറിയ ഇന്ത്യാ-വിരുദ്ധ ഡോസിയര്‍ പേരിനുപോലും പരിഗണിക്കാന്‍ കൂട്ടാക്കിയില്ല. ഇതോടെ ഇന്ത്യ കാശ്മീരില്‍ നടത്തുന്ന കൊള്ളരുതായ്മകളുടെ തെളിവുകള്‍ എന്നപേരില്‍ യുഎന്നില്‍ സമര്‍പ്പിച്ച ഡോസിയര്‍ ആ അന്താരാഷ്‌ട്ര കൂട്ടായ്മ തന്നെ ചവറ്റുകുട്ടയില്‍ തള്ളുന്ന അനുഭവമായി പാകിസ്ഥാന്.
യുഎന്‍ പൊതുസഭയുടെ 71-ആം സമ്മേളനത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്നലെയായിരുന്നു ഷരീഫ് ബാന്‍ കി-മൂണിനെക്കണ്ട് ഇന്ത്യാ-വിരുദ്ധ ഡോസിയര്‍ കൈമാറാന്‍ ശ്രമിച്ചത്.
യുഎന്‍ ചീഫ് സ്ഥാനത്തിരുന്നു കൊണ്ട് പൊതുസഭയെ അഭിസംബോധന ചെയ്തുള്ള തന്‍റെ അവസാന പ്രസംഗത്തില്‍ ബാന്‍ കി-മൂണ്‍ നിരവധി അന്താരാഷ്‌ട്ര പ്രശ്നങ്ങളെപ്പറ്റി പരാമര്‍ശിച്ചെങ്കിലും, കാശ്മീര്‍ വിഷയത്തെപ്പറ്റി ഒന്നും പറയാതിരുന്നത് പാകിസ്ഥാന് വന്‍തിരിച്ചടി നല്‍കിയിരുന്നു. മ്യാന്മര്‍-ശ്രീലങ്ക വിഷയങ്ങളും, കൊറിയന്‍ പെനിന്‍സുലയിലെ സംഘര്‍ഷാവസ്ഥയും, മദ്ധ്യേഷ്യയിലെ ആശങ്കാജനകമായ അവസ്ഥയും ബാന്‍ കി-മൂണിന്‍റെ പ്രസംഗത്തില്‍ പ്രതിപാദ്യവിഷയങ്ങളായെങ്കിലും കാശ്മീരിനെപ്പറ്റി യുഎന്‍ ചീഫ് ഒരക്ഷരം പോലും പറഞ്ഞില്ല.
സിറിയന്‍ പ്രതിസന്ധി, പാലസ്തീന്‍ വിഷയം, അഭയാര്‍ത്ഥി കുടിയേറ്റ പ്രശ്നം, ദക്ഷിണസുഡാന്‍ സംഘര്‍ഷം, യെമന്‍, ലിബിയ, ഇറാഖ്, അഫ്ഘാനിസ്ഥാന്‍, ആഫ്രിക്കയിലെ സഹേല്‍, ലേക്ക് ചാഡ് ബേസിന്‍ എന്നിവടങ്ങളിലെ അവസ്ഥ എന്നിവയെപ്പറ്റി വരെ ബാന്‍ കി-മൂണ്‍ പരാമര്‍ശിച്ചു.
Post Your Comments