NewsIndia

ധോണിയെ പുറത്താക്കാന്‍ ആലോചിച്ചിരുന്നു: വെളിപ്പെടുത്തലുമായി സന്ദീപ് പാട്ടീല്‍

ന്യൂഡല്‍ഹി :ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായക സ്ഥാനത്തുനിന്ന് മഹേന്ദ്ര സിങ് ധോണിയെ പുറത്താക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നതായി സ്ഥാനമൊഴിയുന്ന സെലക്ഷന്‍ സമിതി ചെയര്‍മാന്‍ സന്ദീപ് പാട്ടീല്‍. എന്നാൽ ധോണി വിരമിച്ചത് തങ്ങളെ ഞെട്ടിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.ധോണിയെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് നീക്കുന്നത് സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ ചര്‍ച്ചയ്ക്ക് വന്നിരുന്നു.പിന്നീട് ലോകകപ്പ് അടുത്തുവരുന്ന സാഹചര്യം പരിഗണിച്ച് ധോണിയെ തന്നെ ക്യാപ്റ്റനായി നിലനിർത്തുകയായിരുന്നു. എന്നാൽ ധോണി പിന്നീട് സ്വമേധയാ വിരമിച്ചത് ഞെട്ടിക്കുന്ന ഒരു തീരുമാനം തന്നെയായിരുന്നു എന്ന് സന്ദീപ് പട്ടീൽ പറഞ്ഞു.

ഗംഭീറിനെയും യുവരാജിനെയും ഇന്ത്യന്‍ ടീമില്‍ നിന്നും മാറ്റിനിര്‍ത്തിയതിന് പിന്നില്‍ ധോണിയല്ലെന്നും ധോണി ഒരിക്കലും ഇരുവരെയും ടീമിൽ ഉൾപ്പെടുത്തുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇരുവരെയും ടീമില്‍നിന്ന് പുറത്താക്കാനുള്ള തീരുമാനം പൂര്‍ണമായും സെലക്ടര്‍മാര്‍ കൈക്കൊണ്ടതാണ്. ധോണി എപ്പോഴും ശാന്തനും തന്റെ മനസിനോടുതന്നെ സംസാരിക്കുന്ന ആളുമാണെന്നും ആദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button