
ബരാക് ഒബാമയുടെയും മിഷേലിന്റെയും ദാമ്പത്യജീവിതവും പ്രണയവുമെല്ലാം മാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമായിരുന്നു. ഇരുവരുടെയും കെമിസ്ട്രി അത്രമാത്രമുണ്ട്. ബരാക് ഒബാമയെ അനുകരിക്കുന്ന കോമഡി താരങ്ങളെ എല്ലാവര്‍ക്കും അറിയാം. മിക്ക സ്‌റ്റേജ് ഷോയിലും ഒബാമയുടെ അനുകരണം കണാറുണ്ട്.
എന്നാല്‍, ഒബാമയെ വളരെ നന്നായി അനുകരിക്കുന്ന മറ്റൊരാള്‍ കൂടിയുണ്ട്. അത് മറ്റാരുമല്ല, ഭാര്യയായ മിഷേല്‍ ഒബാമയാണ്. സ്റ്റീഫന്‍ കോള്‍ബേര്‍ട്ട് എന്ന ടെലിവിഷന്‍ അവതാരകന് നല്‍കിയ അഭിമുഖത്തിലാണ് ഇങ്ങനെയൊരു അനുകരണം നടന്നത്.
വൈറ്റ് ഹൗസിലെ ഡിന്നര്‍ ടേബിളിലുണ്ടാകുന്ന സംഭാഷണത്തിന്റെ ഒരു ചെറിയ ഭാഗം മിഷേല്‍ അവതരിപ്പിച്ച് കാണിച്ചു. പ്രേക്ഷകര്‍ ഞെട്ടിയെന്നു പറഞ്ഞാല്‍ മതിയല്ലോ. വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു.
Post Your Comments