ആഗ്ര: പ്രതികാരം ചെയ്യാന്‍ യുവാക്കള്‍ക്കെതിരെ വ്യാജപരാതി നല്‍കിയ മൈനര്‍ പെണ്‍കുട്ടി കുടുങ്ങി.തിങ്കളാഴ്ച മോട്ടോര്‍ ബൈക്കിലെത്തിയ മൂന്നു യുവാക്കള്‍ ചേര്‍ന്ന് തന്നെ പീഡിപ്പിച്ചു എന്നാണ് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയത്. ആഗ്രയിൽ ആണ് സംഭവം.റെഡ് ഫോര്ട്ടിനടുത്ത് ആന്‍റിയെ കാത്തു നില്‍ക്കുകയായിരുന്ന തന്നെ മൂവരും ചേര്‍ന്ന് ഉപദ്രവിച്ചു. പരാതിയെത്തുടര്‍ന്ന് പോലീസ് രാത്രിയില്‍ തന്നെ യുവാക്കളെ കണ്ടുപിടിച്ച് അറസ്റ്റ് ചെയ്തു.അവരെ ദേഹപരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തു.
എന്നാല്‍ പിന്നീട് കൂടുതല്‍ അന്വേഷണത്തിലാണ് കാര്യങ്ങള്‍ വ്യക്തമായത്. യുവാക്കളുടെ ഒരു ബന്ധുവിനെ കൊല ചെയ്ത കേസില്‍ പെണ്‍കുട്ടിയുടെ കുടുംബക്കാരുടെ പേരില്‍ കേസുണ്ട്. ഈ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ തന്‍റെ കുടുംബാംഗങ്ങള്‍ക്കെതിരെ പരാതി നല്‍കിയതിലുള്ള പ്രതികാരമായാണ് മൂന്നു യുവാക്കള്‍ ചേര്‍ന്ന് തന്നെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയെന്ന് വ്യാജ പരാതി നല്‍കിയത്.
ബലപ്രയോഗം നടന്നതിന്‍റെ ഒരു തെളിവും പെണ്‍കുട്ടിയുടെ ദേഹത്തില്ല.മാത്രമല്ല ബലാല്‍സംഗം നടന്നു എന്ന് പരാതിയില്‍ പറയുന്ന സമയത്ത് രാജ്കോട്ട് സഞ്ചാരികളെയും ആളുകളെയും കൊണ്ട് നിറഞ്ഞ അവസ്ഥയിലാണ്, അതുകൊണ്ടു തന്നെ ഇങ്ങനെയൊരു സംഭവം നടക്കാനുള്ള സാധ്യത പോലീസ് തള്ളിക്കളഞ്ഞു.കൂടുതൽ അന്വേഷണങ്ങൾ നടക്കുന്നുണ്ട്. വൈദ്യപരിശോധനയിൽ ബലാത്സംഗത്തിന്റെ ലക്ഷണങ്ങൾ ഒന്നും തന്നെ കണ്ടെത്താനായില്ല.
Post Your Comments