വാഷിങ്ടണ്‍: പാകിസ്ഥാനെ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രമായി പ്രഖ്യാപിച്ചുകൊണ്ടുള്ള നിയമനിര്‍മാണത്തിന് അമേരിക്ക. യുഎസ് കോണ്‍ഗ്രസില്‍ ഇതുസംബന്ധിച്ച് നിയമഭേദഗതി ബില്‍ അവതരിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.പാകിസ്താന്‍ അന്തര്‍ദേശീയ തലത്തില്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ സ്വീകരിക്കുന്നുണ്ടോ എന്നതു സംബന്ധിച്ച് 90 ദിവസത്തിനുള്ളില്‍ പ്രസിഡന്റ് റിപ്പോര്‍ട്ട് പുറത്തിറക്കും. തുടര്‍ന്ന് സ്റ്റേറ്റ് സെക്രട്ടറി മുപ്പത് ദിവസത്തിനു ശേഷം ഒരു തുടര്‍ റിപ്പോര്‍ട്ടും സമര്‍പ്പിക്കും.
ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ സ്വീകരിക്കുക മൂലം പാകിസ്ഥാന്‍ ഇതു സംബന്ധിച്ച മാനദണ്ഡങ്ങളെ എങ്ങനെ മറികടക്കുന്നു എന്ന് റിപ്പോര്‍ട്ടില്‍ പറയും. നാല് മാസങ്ങള്‍ക്കുള്ളില്‍ ബില്‍ സംബന്ധിച്ച് ഔദ്യോഗിക തീരുമാനം കൈക്കൊള്ളും. കാലങ്ങളായി അമേരിക്കയുടെ ശത്രുക്കള്‍ക്ക് പാകിസ്താന്‍ സഹായങ്ങളും പ്രോത്സാഹനങ്ങളും നല്‍കിവരികയാണ്. ഭീകരവാദം സംബന്ധിച്ച വിഷയത്തില്‍ പാകിസ്താന്‍ ഏത് പക്ഷത്താണ് നില്‍ക്കുന്നത് എന്നത് സംബന്ധിച്ച് നിരവധി രേഖകളുണ്ട്.
ജിഹാദി തീവ്രവാദ സംഘങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സാഹചര്യമൊരുക്കുന്ന പാകിസ്താന്റെ നിരുത്തരവാദ സമീപനത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഉറിയിലെ ആക്രമണമെന്ന് ടെഡ് പോ പറഞ്ഞു. പാകിസ്താന്‍ സൃഷ്ടിക്കുന്ന സുരക്ഷാ വെല്ലുവിളികള്‍ക്ക് ഇന്ത്യ നിരന്തരം ഇരയാവുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Post Your Comments