ഉറി ഭീകരാക്രമണത്തോടെ പാകിസ്ഥാനെ ഒറ്റപ്പെടുത്താനാണ് തീരുമാനം. പാകിസ്ഥാന്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് പറയുന്നത്. പാകിസ്ഥാനെ ഭീകരരാജ്യമായി പ്രഖ്യാപിക്കണമെന്ന ബില്‍ യുഎസ് സെനറ്റില്‍ അവതരിപ്പിച്ചു. ബില്ലിന് ഉടന്‍ അംഗീകാരമാകുമെന്നാണ് പറയുന്നത്.
തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടികളുമായി പാക്കിസ്ഥാന്‍ മുന്നോട്ട് പോകുന്നതിന് ധാരളം തെളിവുകള്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍. ഇത് എത്രയും പെട്ടെന്ന് അവസാനിപ്പിക്കണം. ഉറി ഭീകരാക്രമണത്തില്‍ 18 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതിനെ സെനറ്റ് അംഗവും ഭീകരവിരുദ്ധ ഉപസമിതി അദ്ധ്യക്ഷനുമായ ടെഡ് ശക്തമായി അപലപിച്ചു.
യുഎസ് ഭരണകൂടത്തിന്റെ അനുമതി ലഭിച്ചാല്‍ 4 മാസത്തിനകം ഈ ബില്‍ നിലവില്‍ വരും. പാക്കിസ്ഥാന്റെ ഭീകരവാദ അനുകൂല നടപടികളുടെ ഇരയാകുകയാണ് ഇന്ത്യയെന്ന് ടെഡ് പറയുകയുണ്ടായി. പാക്കിസ്ഥാന്റെ ഇന്ത്യ വിരുദ്ധ നിലപാടുകള്‍ക്കു തിരിച്ചടിയായാണ് ഇതിനെ കാണുന്നത്.
Post Your Comments