തിരുവനന്തപുരം : ഉറി ഭീകരാക്രമണത്തെ കുറിച്ച് മാതൃഭൂമി ന്യൂസ് സംഘടിപ്പിച്ച ചര്‍ച്ചയിലെ അവതാരകന്‍ വേണുവിന്റെ ചോദ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ വിവാദത്തിന് തുടക്കമിട്ടിരിക്കുന്നത്.
ഉറിയിലെ ഭീകരാക്രമണം ഇന്ത്യ ആസൂത്രണം ചെയ്തതാണെന്ന പാക് പത്രങ്ങളുടെ അഭിപ്രായത്തെ പിന്തുണച്ചുകൊണ്ടായിരുന്നു വേണുവിന്റെ ചോദ്യം. ഇതോടൊപ്പം മോദി റഷ്യന്‍ യാത്ര ഒരു ദിവസം വൈകിച്ചത് ഇത്തരമൊരു ആക്രമണം നടത്തുന്നതിന്റെ ഭാഗമാണെന്നും വേണു ആരോപിച്ചിരുന്നു.
എന്നാല്‍ നയതന്ത്ര വിദഗ്ദ്ധനായ എം.കെ ഭദ്രകുമാര്‍ വേണുവിന്റെ വാദങ്ങള്‍ തികച്ചും തള്ളിക്കളയുകയാണ് ചെയ്തത്.
ചര്‍ച്ചയിലുടനീളം മോദി സര്‍ക്കാര്‍ വിരുദ്ധ നിലപാട് സ്വീകരിച്ച വേണുവിന്റെ നിലപാടുകള്‍ പലപ്പോഴും രാജ്യത്തിനു തന്നെ വിരുദ്ധമായി എന്നാണ് പലരും സോഷ്യല്‍ മീഡിയയിലൂടെ ആരോപണം ഉന്നയിച്ചിരിക്കുന്നത്
രാജ്യത്ത് നടന്ന ഇത്രയും വലിയ ആക്രമണത്തെ ലോകരാഷ്ട്രങ്ങള്‍ പോലും അപലപിക്കുമ്പോള്‍ മാതൃഭൂമി ചാനലിന്റേയും അവതാരകന്റേയും രാജ്യ വിരുദ്ധ നിലപാടുകളാണ് സോഷ്യല്‍ മീഡിയക്കാരെ ചൊടിപ്പിച്ചത്
Post Your Comments