NewsSports

ജൂനിയര്‍ ഷൂട്ടിംഗ് ലോകകപ്പില്‍ ഇന്ത്യയ്ക്ക് സ്വര്‍ണ്ണത്തിളക്കം

ഗബാല: ഇന്ത്യ ജൂനിയര്‍ ലോകകപ്പ് ഷൂട്ടിങ്ങില്‍ മികച്ച പ്രകടനം തുടരുന്നു. പുരുഷന്‍മാരുടെ 25 മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റ്റളില്‍ റുഷിരാജ് ബാറോട്ട് സ്വര്‍ണം നേടി. പത്തൊമ്പതുകാരനായ റുഷിരാജ് ഫൈനലിലേക്ക് യോഗ്യത നേടിയത് 556 പോയിന്റുമായി അഞ്ചാം സ്ഥാനക്കാരാനായാണ്. തുടർന്ന് റുഷിരാജ് ഫൈനലില്‍ മികച്ച പ്രകടനം പുറത്തെടുത്ത ചെക്ക് റിപ്പബ്ലിക്കിന്റെ ലൂക്കാസ് സ്‌കൗമളിന്റെ വെല്ലുവിളി മറികടന്ന് സ്വര്‍ണം നേടുകയായിരുന്നു.

ഇന്ത്യ നേരത്തെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തില്‍ സ്വര്‍ണം നേടിയിരുന്നു. പ്രതീക് ബോര്‍സെ, അര്‍ജുന്‍ ബാബുത, പ്രശാന്ത് എന്നിവരടങ്ങിയ ചീം 1849.9 പോയിന്റ് നേടിയാണ് സ്വര്‍ണം സ്വന്തമാക്കിയത്. ആറു സ്വര്‍ണവും നാല് വെള്ളിയും എട്ട് വെങ്കലവും നേടിയ ഇന്ത്യ പതിനെട്ട് മെഡലുമായി രണ്ടാം സ്ഥാനത്താണ്. റഷ്യയാണ് പത്ത് സ്വര്‍ണമടക്കം 21 മെഡല്‍ നേടി ഒന്നാം സ്ഥാനത്ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button