കാൺപൂരിൽ നാളെ തുടങ്ങുന്ന ഇന്ത്യ ന്യൂസിലാൻഡ് ടെസ്റ്റ് മാച്ച് വെറുമൊരു സാധാരണ ടെസ്റ്റ് മാച്ചല്ല. 1932 ഇൽ ഓൾ ഇന്ത്യ ടീം എന്ന പേരിൽ സി കെ നായിഡുവിന്റെ നേതൃത്വത്തിൽ ലോർഡ്‌സിൽ ഇന്ഗ്ലണ്ടിനെതിരെ ടെസ്റ്റ് മാച്ച് കളിച്ചു തുടങ്ങിയ ടീം ഇന്ത്യയുടെ നാളത്തെ മാച്ച് അഞ്ഞൂറാം ടെസ്റ്റ് മത്സരമാണ്.
ഓരോ ബാറ്റസ്മാന്റെയും സെഞ്ചുറികൾ ആഘോഷിക്കുന്ന ആരാധകർക്ക് അറിയാം 99 ഇൽ നിൽക്കുമ്പോൾ ഉള്ള നെഞ്ചിടിപ്പ്.. ടീം ഇന്ത്യ 499 ഇൽ ആണ്.
499 മാച്ചുകളിൽ ഇന്ത്യയുടെ സ്റ്റാറ്റിസ്റ്റിക്സ് ഇങ്ങനെയാണ് 129 വിജയം , 157 തോൽവി , 213 സമനില .
പ്രതീക്ഷകളും സാധ്യതകളും
കഴിഞ്ഞ 100 മത്സരങ്ങളിൽ 41 വിജയവും 30 സമനിലയും നേടിയ ടീം ഇന്ത്യ പരാജിതരായത് 28 കളികളിൽ മാത്രമാണ്.ഇന്ത്യയുടെ കോച്ച് ആയി അനിൽ കുംബ്ലെ വന്നതിനു ശേഷം വിന്ഡീസിൽ നേടിയ വിജയത്തുടക്കം തുടരുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ. ധോണി ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിനു ശേഷം വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിൽ വിൻഡീസ് പര്യടനത്തിലടക്കം നയിച്ച 14 മത്സരങ്ങളിൽ 7 ഇൽ വിജയിക്കാനും 5 സമനില നേടാനും കഴിഞ്ഞു കേവലം 2 മത്സരത്തിൽ മാത്രമാണ് തോൽവിയുടെ രുചി അറിഞ്ഞത്.
കഴിഞ്ഞ 31 മത്സരങ്ങൾ ഇന്ത്യയിൽ കളിച്ച ന്യൂസിലാൻഡിനു കേവലം 2 തവണ മാത്രമാണ് ഇന്ത്യയെ പരാജയപ്പെടുത്താൻ കഴിഞ്ഞത് ന്യൂസിലന്ഡിനെതിരെ 4 ഇന്നിങ്സിൽ 13.1 ശരാശരിയിൽ 18 വിക്കറ്റു നേടിയ അശ്വിനും 7 ഇന്നിങ്സിൽ 85 .2 ശരാശരിയിൽ 426 റൺസ് നേടിയ വിരാട് കോഹ്‌ലിയും തന്നെയാണ് ഇന്ത്യയുടെ വജ്രായുധങ്ങൾ. വേഗതയേറിയ 200 വിക്കറ്റു എന്ന റെക്കോർഡ് നേടാൻ അശ്വിന് കേവലം 7 വിക്കറ്റുകൾ കൂടി മതി.
തിരിയുന്ന പന്തുകളിൽ പെട്ടെന്ന് കുടുങ്ങാത്ത കെയിൻ വില്യംസൺ എന്ന ക്യാപ്റ്റനിലും , റോസ് ടെയിലറിലും , മാർട്ടിൻ ഗുപ്ടിലിലുമാണ് ന്യൂസിലൻഡിന്റെ പ്രതീക്ഷകൾ. 23 മത്സരത്തിൽ നിന്ന് 94 വിക്കറ്റു നേടിയ നെയിൽ വാഗ്നരിലും അവർ ഏറെ പ്രതീക്ഷ വക്കുന്നു. ആദ്യ മണിക്കൂറുകളിൽ പേസ് ബൗളിംഗ് നെയും പിന്നീട് രണ്ട് ദിവസം ബാറ്റിങ് നെയും അവസാന മൂന്നു ദിനം സ്പിന്നിനേയും തുണക്കാൻ സാധ്യതയുള്ള കാൺപൂർ പിച്ചിൽ ഏത് ക്യാപ്റ്റൻ ടോസ് നേടിയാലും ബാറ്റിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത.
ടീം ഇന്ത്യ സാധ്യത ഇലവൺ .
മുരളി വിജയ് , കെ എൽ രാഹുൽ , ചേതേശ്വർ പൂജാര , വിരാട് കോഹ്ലി , അജിൻക്യ രഹാനെ , രോഹിത് ശർമ്മ , അശ്വിൻ , വൃദ്ധിമാൻ സാഹ ( വി: കീ ), രവീന്ദ്ര ജഡേജ , ഭുവനേശ്വർ കുമാർ , അമിത് മിശ്ര. ഒരു ഫാസ്റ്റ് ബൗളറെ കൂടി ഉൾപ്പെടുത്താൻ തീരുമാനിച്ചാൽ രോഹിത് ശർമയ്ക്ക് പകരം ഉമേഷ് യാദവ് വന്നേക്കും
Post Your Comments