സാംബ● ഭീകരാക്രമണത്തില്‍ തന്റെ പിതാവ് വീരമൃത്യു വരിച്ചുവെന്ന് ആ പത്ത് വയസുകാരന് അറിയാം. പിതാവിനെ നഷ്ടമായ വേദനയില്‍, അദ്ദേഹത്തിന്റെ ചിത്രം നെഞ്ചില്‍ ചേര്‍ത്ത് പിടിച്ച് അവന് ഒരു പ്രഖ്യാപിച്ചു. താന്‍ സൈന്യത്തില്‍ ചേര്‍ന്ന് രാജ്യസേവനം ചെയ്യും.
ഹവില്‍ദാര്‍ രവി പോള്‍ സലോത്രയുടെ പത്തുവയസുകാരനായ മകന് വാന്‍ഷ് ആണ് സൈന്യത്തില്‍ ചേരുമെന്ന് പ്രഖ്യാപിച്ചത്. തന്നെ സൈന്യത്തില്‍ ഡോക്ടര്‍ ആക്കണമെന്ന പിതാവിന്റെ ആഗ്രഹം സഫലമക്കുമെന്നും ത്രിവര്‍ണ പതാക കൈയിലേന്തി വാന്‍ഷ് പറഞ്ഞു.
ജമ്മു കാശ്മീരില്‍ നിയന്ത്രണരേഖയിലെ ഉറി സൈനിക ക്യാംപിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 10 ദോഗ്ര റെജിമെന്റിലെ 18 സൈനികരില്‍ ഒരാളാണ് രവി പോള്‍. കഴിഞ്ഞ 23 വര്‍ഷമായി സൈന്യത്തില്‍ സേവനമനുഷ്ഠിച്ചു വരികയായിരുന്ന രണ്ട് സഹോദരന്മാരും സൈന്യത്തിലായിരുന്നു.
വാന്‍ഷിനെ കൂടാതെ 80 കാരിയായ മാതാവും, ഭാര്യ ഗീതാ റാണിയും 7 വയസുകാരനായ സുദാന്ശീഷ് എന്ന മകനും അടങ്ങുന്നതാണ് രവിയുടെ കുടുംബം. സാംബ ജില്ലയിലെ സര്‍വ ഗ്രാമവാസിയാണ് രവി പോള്‍.
Post Your Comments