NewsInternational

ഭീകരതയ്‌ക്കെതിരെ പോരാടാന്‍ ഇന്ത്യക്കൊപ്പം അഫ്ഗാനിസ്ഥാനും

ന്യൂഡല്‍ഹി : രാജ്യത്തെ ഞെട്ടിച്ച ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യക്ക് അഫ്ഗാനിസ്ഥാന്റെ പൂര്‍ണപിന്തുണ . ഭീകരത വളര്‍ത്തുന്ന രാജ്യങ്ങളെ അന്താരാഷ്ട്ര മേഖലയില്‍ ഒറ്റപ്പെടുത്തണം . ഭീകര സംഘങ്ങളെ സംയുക്തമായി നേരിടണമെന്നും അഫ്ഗാന്‍ അംബാസഡര്‍ ഷൈദ മൊഹമ്മദ് അബ്ദാലി പറഞ്ഞു.

ഭീകരവാദ സംഘങ്ങള്‍ പല പേരില്‍ ആക്രമണങ്ങള്‍ നടത്തുന്നുണ്ടെങ്കിലും എല്ലാം ഒരു മേഖലയില്‍ നിന്നാണ് വരുന്നത്. ഭാരതവും അഫ്ഗാനും അന്താരാഷ്ട്ര സമൂഹവും ഇതിനെതിരെ ഒന്നിക്കണം.
ഭീകരതയ്ക്ക് കുടപിടിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ ആവശ്യമാണെന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ നിലപാടിന് അഫ്ഗാനിസ്ഥാന്റെ പരിപൂര്‍ണ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. ഭീകരത വിദേശകാര്യ നയമായി കരുതുന്നവര്‍ക്കെതിരെ ശക്തമായി പ്രതികരിക്കേണ്ടത് അത്യാവശ്യമാണെന്ന് അഫ്ഗാന്‍ കരുതുന്നുവെന്നും പാകിസ്ഥാനെ പരോക്ഷമായി പരാമര്‍ശിച്ച് അബ്ദാലി പറഞ്ഞു.

ബാരാമുള്ളയിലെ ഉറിയില്‍ സൈനിക ബ്രിഗേഡ് ആസ്ഥാനത്ത് നടന്ന ഭീകരാക്രമണത്തില്‍ പതിനേഴ് ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത്. ആക്രമണത്തിന് പിന്നില്‍ പാക് പിന്തുണയുള്ള ഭീകരസംഘങ്ങളാണെന്നാണ് ഇന്ത്യന്‍ നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button