സൗദിയില്‍ ഒക്ടോബര്‍ 2മുതല്‍ പ്രവാസികളുടെ വിവിധ സേവനങ്ങള്‍ക്ക് ഫീസ് ഇരട്ടിയാകും

റിയാദ്: സൗദിയിലെ പ്രവാസികള്‍ ഒക്ടോബര്‍ മാസം മുതല്‍ ആശങ്കയിലായിരിക്കും. എല്ലാത്തിലും വില കൂട്ടാനാണ് തീരുമാനം. ജീവിതചിലവുകള്‍ ഇരട്ടിയാകുമെന്നാണ് റിപ്പോര്‍ട്ട്. എല്ലാത്തിനും വില വര്‍ദ്ധിപ്പിച്ചു കഴിഞ്ഞു. എമിഗ്രേഷനുമായി ബന്ധപ്പെട്ട് നിലവിലുള്ള വിഭാഗത്തിലെ സബ്‌സിഡികള്‍ നീക്കം ചെയ്തു കഴിഞ്ഞു.

ജോലിക്കാര്‍ക്ക് വിസ നിരക്കുകളും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പ്രവാസികളുടെ സന്ദര്‍ശക വിസയില്‍ വരുന്നതിന്റെ നിരക്ക് 50ശതമാനവും വര്‍ദ്ധിപ്പിച്ചു. റീ എന്‍ട്രി, ഹജ്ജ്, ഉംറ വിസ എന്നിവയ്ക്കും ഫീസ് കൂട്ടി. ഇഖാമ ഫീസുകളും ഇരട്ടിയാകുന്നതോടെ എല്ലാ പ്രവാസികളെയും പ്രതിസന്ധിയിലാഴ്ത്തും.

2013ല്‍ പ്രഖ്യാപിച്ച ഏഴ് സേവനങ്ങള്‍ക്ക് 50ശതമാനം ഫീസ് സബ്‌സിഡി നല്‍കാനുള്ള ഉത്തരവും പിന്‍വലിച്ചു. വാഹന റജിട്രേഷന്‍ ഫീസ്, ട്രാഫിക് പിഴകള്‍, വാഹന ഉടമസ്ഥാവകാശ കൈമാറ്റത്തിനുള്ള ഫീസ് എന്നിവയും വര്‍ദ്ധിപ്പിച്ച കൂട്ടത്തില്‍പെടും. വാഹനങ്ങള്‍ സൂക്ഷിച്ചു ഉപയോഗിച്ചാല്‍ പിഴ ഇരട്ടിയാകുമെന്ന് പ്രവാസികള്‍ അറിഞ്ഞിരിക്കുക.

അവശ്യസാധനങ്ങളുടെ വിലയും കൂട്ടിയിട്ടുണ്ട്. 193 ഇനം സാധനങ്ങളുടെ ഇറക്കുമതി ഫീസാണ് കൂടിയിരിക്കുന്നത്. കപ്പല്‍ തുറമുഖ ഫീസ്, സ്വദേശികളുടെ പാസ്‌പോര്‍ട്ട് ഫീസ് എന്നിവയ്ക്കും നിരക്ക് ഇരട്ടിയാകും. പലതിന്റെയും സബ്‌സിഡി എടുത്തുകളയുന്നതിലൂടെ രാഷ്ട്രത്തിന് വന്‍ സാമ്പത്തിക ബാധ്യതയില്‍നിന്ന് ഒഴിവാനാവുമെന്ന് ഡോ.ഫഹദ് അല്‍അനസി വ്യക്തമാക്കി.

സന്ദര്‍ശക വിസ 8000,5000,3000 എന്നിങ്ങനെ ഫീസ് ഈടാക്കുന്നതായിരിക്കും. റീ എന്‍ട്രിയുടെ അടിസ്ഥാന ഫീസായ 200 റിയാലിന് പുറമെ ഓരോ മാസത്തിനും 100 റിയാല്‍ വീതം അധിക നിരക്ക് ഈടാക്കും. ഹജ്ജും ഉംറയും നിര്‍വഹിക്കുന്നവര്‍ക്കും 2000റിയാല്‍ വിസ ഫീസും ഉണ്ടാകുന്നതായിരിക്കും.

Share
Leave a Comment