ന്യൂയോര്‍ക്ക്: കശ്മീരിലെ ഉറി ഭീകരാക്രമണത്തെ കുറിച്ച് വ്യക്തമായ ഉത്തരം നല്‍കാതെ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഉറി ആക്രമണത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പ്രതികരിക്കാന്‍ തയ്യാറല്ലെന്ന് നവാസ് ഷെരീഫ് വ്യക്തമാക്കി. നവാസ് ഷെരീഫിന്റെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍ത്താജ് അസീസും ചോദ്യത്തോട് പ്രതികരിക്കാന്‍ തയ്യാറായില്ല.
പാകിസ്താന്‍ നടത്തുന്ന ഭീകര പ്രവര്‍ത്തനങ്ങളുടെ തെളിവുകള്‍ ലോകരാജ്യങ്ങള്‍ക്ക് കൈമാറാനും ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ വിഷയം ഉന്നയിക്കാനും ഇന്ത്യ ഒരുങ്ങുന്നതിനിടെയാണ് പാക് പ്രധാനമന്ത്രി ചോദ്യത്തില്‍നിന്ന് ഒഴിഞ്ഞുമാറിയത്.
പാക് മുദ്രയുള്ള ആയുധങ്ങളുമായാണ് ഭീകരര്‍ ഉറി സൈനിക താവളത്തില്‍ ആക്രമണത്തിന് എത്തിയതെന്ന് ഇന്ത്യന്‍ സൈന്യം വ്യക്തമാക്കിയിരുന്നു.
Post Your Comments