NewsIndia

ഗൃഹനാഥന്‍ വാടകക്കൊലയാളിയെ ഉപയോഗിച്ച് സ്വയം മരണം ഏറ്റുവാങ്ങി : ഇങ്ങനെ കൊലപാതകം ചെയ്തതിനു പിന്നിലെ കഥയുടെ ചുരുളഴിഞ്ഞപ്പോള്‍ പൊലീസും നാട്ടുകാരും ഞെട്ടി

ചണ്ഡീഗഢ്: കടക്കെണിയില്‍ നിന്ന് കുടുംബത്തെ രക്ഷിക്കാന്‍ മധ്യവയസ്‌കനായ ഗൃഹനാഥന്‍ വാടകക്കൊലയാളിയെ ഉപയോഗിച്ച് സ്വയം മരണം ഏറ്റുവാങ്ങി. സിനിമാക്കഥയെ വെല്ലുന്ന തരത്തിലുള്ള സംഭവങ്ങള്‍ അരങ്ങേറിയത് ഹരിയാനയിലെ ചണ്ഡീഗഢില്‍. മരണം ശേഷം ലഭിക്കുന്ന ഇന്‍ഷുറന്‍സ് തുക കൊണ്ട് തന്റെ കുടുംബം കടക്കെണിയില്‍ നിന്നും രക്ഷപ്പെടും എന്ന ചിന്തയാണ് ഹരിയാനയിലെ സോനിപാത് സ്വദേശിയായ 55 കാരനെ കൊണ്ട് ഇങ്ങനെ ചെയ്യിച്ചത്.

പലചരക്ക് വ്യാപാരിയായ സത്ബിര്‍ സിങ്ങ്(55) വെടിയേറ്റ് മരിച്ചതിനെ തുടര്‍ന്നുണ്ടായ അന്വേഷണത്തില്‍ നിന്നാണ് കഥയുടെ ചുരുള്‍ അഴിഞ്ഞത്. 2500 രൂപ കൊടുത്താണ് സത്ബീര്‍ തന്റെ കൊലപാതകത്തിനായി വാടകക്കൊലയാളിയെ ഏല്‍പ്പിച്ചത്. കൊലയാളി ചന്ദ് സിങ് ആണ് പോലീസിനോട് എല്ലാം തുറന്ന് പറഞ്ഞത്.
സംഭവം ഇങ്ങനെ..

പലചരക്ക് വ്യാപാരി ആണെങ്കിലും 60 ലക്ഷം രൂപയുടെ കടമാണ് സത്ബിറിനുള്ളത്. നാല് മക്കളില്‍ രണ്ട് പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ച് വിട്ടതിന്റെ കടവും മറ്റു ബിസിനസ്സുകളില്‍ നിന്നും വന്ന കടവും എല്ലാം കൂടി കൊടുത്ത് തീര്‍ക്കാന്‍ കഴിയാകുന്നതിലും ഇരട്ടിയായി. ഈ കടങ്ങള്‍ തീര്‍ക്കാന്‍ തന്റെ മരണ ശേഷം ലഭിയ്ക്കുന്ന ഇന്‍ഷുറന്‍സ് തുക കൊണ്ട് കഴിയുമെന്ന് സത്ബീര്‍ കരുതി. ഇതാണ് തന്റെ കൊലപാതകം അയാള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്തത്. ഇതിനായി സ്വന്തം ഗ്രാമത്തിലുള്ള 22 കാരനായ ചന്ദ് സിങിനോട് തന്റെ അവസ്ഥകള്‍ തുറന്ന് പറഞ്ഞ് കൊലപാതകം ചെയ്യാനായി 2500 രൂപയും ഒരു തോക്കും സംഘടിപ്പിച്ച് കൊടുക്കുകയും ചെയ്തു. ആത്മഹത്യ ചെയ്താല്‍ ഇന്‍ഷുറന്‍സ് തുക ലഭിക്കില്ലെന്ന കാരണമായിരുന്നു കൊലപാതകിയെ തേടിയത് എന്ന് ചന്ദ് പറയുന്നു.
മരണഭയം ഇല്ലാതാകാന്‍ അമിതമായി മദ്യപിക്കുകയും കഞ്ചാവ് വലിക്കുകയും ചെയ്തതായി പറയുന്നു. പിന്നീട് തോക്കിന്റെ ട്രിഗര്‍ വലിയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

വെടിയേറ്റ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചന്ദ് തുടക്കത്തില്‍ കള്ളം പറഞ്ഞുവെങ്കിലും പിന്നീട് നടന്നതെല്ലാം വെളിപ്പെടുത്തി. കൊലപാതകത്തിന് ഉപയോഗിച്ച തോക്കും പോലീസ് കണ്ടെത്തി.

കുടുംബത്തിന്റെ കടബാധ്യതകള്‍ തീര്‍ക്കാന്‍ സ്വയം മരണത്തിന് കീഴടങ്ങിയ സത്ബിറിന് ഇന്‍ഷുറന്‍സ് തുക ലഭിക്കുന്ന കാര്യം പോലീസ് അന്വേഷിച്ച് വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button