NewsIndia

കശ്മീരില്‍ ഭീകരാക്രമണം നടത്തിയത് കൗമാരക്കാര്‍ : ഇവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ശ്രീനഗര്‍: കശ്മീരിലെ ഉറിയില്‍ കനത്ത നാശം വിതച്ച് 17 സൈനികരുടെ ജീവനെടുത്ത ആക്രമണം നടത്തിയ തീവ്രവാദികള്‍ പാകിസ്താനില്‍ നിന്ന്. 20 വയസിനോടടുപ്പിച്ച് പ്രായമുള്ളവരാണ് ഉറിയില്‍ ഭീകരാക്രമണം നടത്തിയതെന്നുള്ള വ്യക്തമായ തെളിവുകള്‍ ലഭിച്ചു. ഇവരെ നിയന്ത്രിച്ചത് പാകിസ്താനില്‍ ഇരുന്നുകൊണ്ടാണെന്ന് സംശയിക്കാവുന്ന തെളിവുകളാണ് കിട്ടിയിട്ടുള്ളത്.

ശ്രീനഗറിലെ 92 ബേസ് ഹോസ്പിറ്റലില്‍ പോസ്റ്റുമാര്‍ട്ടം നടത്തിയതിന് പിന്നാലെയാണ് ഇവരെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടത്. കുട്ടിത്തം വിട്ടുമാറാത്ത ഇവര്‍ കഌന്‍ ഷേവ് ചെയ്തവരും സൈനികരെപ്പോലെ തോന്നുന്ന രീതിയിലുള്ള മുടിവെട്ടിയവരുമായിരുന്നു. മൂവരില്‍ നിന്നുമായി 169 വെടിയുണ്ടകളാണ് പുറത്തെടുത്തത്. ഇവര്‍ കഴിച്ചതെന്ന് കരുതുന്ന ഭക്ഷ്യവസ്തുക്കളുടെ പാക്കറ്റുകളും കണ്ടെടുത്തിട്ടുണ്ട്.

തീവ്രവാദികളുടെ പാക് ബന്ധം വ്യക്തമാക്കുന്ന പാകിസ്താന്‍ നിര്‍മ്മിതമെന്ന സ്റ്റിക്കര്‍ പതിച്ച മരുന്നുകളും ആക്രമണം നടന്ന സ്ഥലത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്. പാക് അധീന നഗരമായ മുസാഫറാബാദ് ഗല്‍വാമ, റഫിയാബാദ് എന്നിവയുമായി ബന്ധപ്പെടാവുന്ന നിലയില്‍ ക്രമീകരിച്ച ഒരു ജിപിഎസ് സെറ്റ് നിയന്ത്രണ രേഖയ്ക്ക് ആറ് കിലോമീറ്ററിനുള്ളില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. പാക് അധീന കശ്മീരിലെ പ്രധാന നഗരങ്ങളില്‍ ഒന്നായ മുസാഫറാബാദ് ജെയ്ഷ് ഇ മുഹമ്മദ് തീവ്രവാദികളുടെ സ്വാധീന മേഖലയാണ്.
ഭീകരരെ സ്ഥലത്തെത്തിച്ചു എന്ന് സംശയിക്കുന്ന ഉറി സ്വദേശികളായ മൂന്ന് ആട്ടിടയരെ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button