1. ചില പ്രത്യേകതരം ഭക്ഷണം കഴിച്ചാല്‍ മുടി വളരും
അങ്ങനെയൊന്നുമില്ല. പ്രത്യേകിച്ച് ഏതെങ്കിലും ഭക്ഷണം കഴിച്ചതുകൊണ്ട് മുടി വളര്‍ച്ച കൂടണമെന്നില്ല. എന്നാല്‍ പ്രോട്ടീന്‍, ഒമേഗി-ത്രീ, ഒമേഗ-സിക്‌സ്, സിങ്ക്, വിറ്റാമിന്‍ എ, ഡി, ഇ, കെ, ബയോട്ടിന്‍ എന്നിവ അടങ്ങിയ ഭക്ഷണം കഴിച്ചാല്‍ മുടി കൊഴിച്ചില്‍ കുറയ്‌ക്കാനാകുമെന്ന് മാത്രം.
2, കിടക്കുന്നതിന് മുമ്പ് മുടി കഴുകിയാല്‍ വളര്‍ച്ചയും നീളവും കൂടും
ഇതും മുടിയെക്കുറിച്ചുള്ള മിഥ്യാധാരണയാണ്. വര്‍ഷങ്ങള്‍ക്കുമുമ്പെ നിലനില്‍ക്കുന്ന തെറ്റായ ധാരണയാണിത്. കിടക്കുന്നതിന് മുമ്പ് മുടി കഴുകിയാല്‍ പ്രത്യേക്ക് വളര്‍ച്ചയും തിളക്കവും നീളവും കൂടില്ല.
3, ഒരു പ്രായം കഴിയുമ്പോള്‍ മുടിവളര്‍ച്ച അവസാനിക്കും
മുടിയുടെ വളര്‍ച്ച പ്രായത്തെ ആശ്രയിച്ചല്ല, മറിച്ച് ചില ജീനുകളാണ് മുടി വളര്‍ച്ചയെ സ്വാധീനിക്കുന്നത്. അനാജന്‍, കറ്റാജന്‍, ടെലോജന്‍ എന്നീ ജീനുകള്‍ മൂന്നു ഘട്ടങ്ങളിലായി മുടിവളര്‍ച്ച ത്വരിതപ്പെടുത്തുന്നു. ഈ ജീനുകളുടെ ഏറ്റകുറച്ചിലുകള്‍ക്ക് അനുസരിച്ചായിരിക്കും മുടിവളര്‍ച്ച.
4, എല്ലാ ദിവസവും എണ്ണതേച്ചു കുളിച്ചാല്‍ മുടി നന്നായി വളരും
എല്ലാ ദിവസവും എണ്ണ തേച്ചു കുളിക്കുന്നതുകൊണ്ട് മുടി നന്നായി വളരണമെന്നില്ല. എന്നാല്‍ ആഴ്ചയില്‍ ഒരിക്കല്‍ നന്നായി എണ്ണ തേച്ചുപിടിപ്പിക്കുന്നത് നല്ലതാണ്. തലയോട്ടിയിലെ രക്തചംക്രമണം വര്‍ദ്ദിക്കാനും അതുവഴി മുടി വളരുന്നതിനു സഹായിക്കുന്ന ഫോളിക്കിളുകളുടെയും സെബാഷ്യസ് ഗ്ലാന്‍ഡുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
5, ഇടയ്‌ക്കിടെ മുറിച്ചാല്‍ മുടി തഴച്ചുവളരും
ഏറെ തെറ്റായ ധാരണയാണിത്. മുടി വളരുന്നത് അതിന്റെ വേരില്‍നിന്നാണ്. അതുകൊണ്ടുതന്നെ ഇടയ്‌ക്കിടെ മുറിച്ചാല്‍ മുടി വളര്‍ച്ച ത്വരിതപ്പെടില്ല.
Post Your Comments