NewsIndiaInternational

ഇന്ത്യയോട് അടുക്കരുതെന്ന് നേപ്പാളിന് ചൈനയുടെ മുന്നറിയിപ്പ്

ബെയ്ജിങ് : ചൈനയോടുള്ളതിനെക്കാള്‍ അടുപ്പം ഇന്ത്യയോടു പുലര്‍ത്തരുതെന്ന് നേപ്പാളിന്‌ ചൈനയുടെ മുന്നറിയിപ്പ്. അഥവാ അങ്ങനെയൊരു ബന്ധം പുലർത്തിയാല്‍ നേപ്പാളിന്റെ സ്വാതന്ത്ര്യത്തിനും സല്‍പേരിനും അടിസ്ഥാനപരമായി മുറിവേല്‍ക്കുമെന്നു നേപ്പാളിനു ചൈന മുന്നറിയിപ്പ് നൽകി. ചൈനയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ ഗ്ളോബല്‍ ടൈംസാണ് ഇന്ത്യയോട് അടുക്കുന്നതിനെതിരെ നേപ്പാളിനു പരോക്ഷമായ താക്കീതു നല്‍കിയിരിക്കുന്നത്. ഇന്ത്യ-നേപ്പാള്‍ ബന്ധത്തില്‍ ചൈന ഒരിക്കലും ഇടപെടാറില്ല. എന്നാല്‍ ഇന്ത്യ അങ്ങനെയല്ല.

ചൈന-നേപ്പാള്‍ ബന്ധത്തില്‍ ഇന്ത്യ ഇടയ്ക്കിടെ കൈകടത്തുന്നു, ലേഖനത്തിൽ ആരോപിക്കുന്നു.നേപ്പാള്‍ പ്രധാനമന്ത്രി പ്രചണ്ഡ കഴിഞ്ഞയാഴ്ച ഇന്ത്യ സന്ദര്‍ശിച്ചതാണ് ചൈനയെ പ്രകോപിപ്പിച്ചത്.നേപ്പാളിന്റെ നിലപാട് അവസരവാദപരമാണെന്നും ഇന്ത്യ സമ്മർദ്ദം ചെലുത്തുമ്പോൾ നേപ്പാൾ ചൈനയോട് എടുക്കുമെന്നും ഒട്ടേറെ കരാറുകള്‍ ഒപ്പിടുമെന്നും , ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുമെന്നും ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button