മഴക്കാലമായാലും വേനലായാലും പകർച്ച പനികൾ കേരളത്തിന് ഭീഷണിയാണ്. കേരളത്തിലും ഒഡീഷയിലും പശ്ചിമ ബംഗാളിലും മഹാരാഷ്ട്രയിലുമാണ് ജീവനു ഹാനികരമാകുന്ന പകര്‍ച്ചപ്പനികള്‍ പടര്‍ന്നു പിടിക്കുന്നത്. 15,000 ചിക്കുന്‍ ഗുനിയ കേസുകള്‍ ഓഗസ്റ്റ് വരെ റിപ്പോര്‍ട്ട് ചെയ്തു. ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട് അനുസരിച്ചു രാജ്യത്താകെ 36,110 പേര്‍ക്ക് ഈ വര്‍ഷം ഇതുവരെ ഡെംഗിപ്പനി ബാധിച്ചിട്ടുണ്ട്. ഔദ്യോഗിക കണക്കുകള്‍ അനുസരിച്ചു 70 പേര് മരിച്ചു.കഴിഞ്ഞ വര്‍ഷം ഒരു ലക്ഷം പേര്‍ക്കു ബാധിച്ച ഡെംഗിപ്പനിയുടെ വ്യാപനം ഈ വര്‍ഷം കുറഞ്ഞിട്ടുണ്ടെങ്കിലും അഞ്ചു വര്‍ഷത്തെ കണക്കുകള്‍ താരതമ്യം ചെയ്യുമ്പോള്‍ ആശ്വാസകരമല്ല സ്ഥിതിഗതികള്‍.
കര്‍ണാടകയിലും മഹാരാഷ്ട്രയിലും പകര്‍ച്ചപ്പനി ബാധിച്ചവരുടെ എണ്ണം അതി ഭീമമായി ഉയരുകയാണ്. കര്‍ണാടകത്തില്‍ ചിക്കുന്ഗുനിയയാണു വ്യാപകമാകുന്നത്. എട്ടു മാസത്തിനിടെ പതിനായിരത്തോളം പേര്‍ക്ക് ഇവിടെ ചിക്കുന്‍ഗുനിയ ബാധിച്ചു.കേരളത്തില്‍ മഴക്കാലത്താണു പകര്‍ച്ചവ്യാധികള്‍ വ്യാപകമാകുക. കഴിഞ്ഞ വര്‍ഷങ്ങളില്‍ സ്ഥിതി ഇതായിരുന്നു. മാലിന്യ നിര്‍മാര്‍ജനത്തിനു വിജയകരമായ പദ്ധതികള്‍ ഇതുവരെ നടപ്പാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ചെറിയ മഴ പോലും വന്‍ ഭീഷണിയാകും. വെട്ടിമൂടിയ മാലിന്യങ്ങള്‍ ജലാശയങ്ങള്‍ മലിനമാക്കുന്നതും കെട്ടികിടക്കുന്ന വെള്ളം വൈറസ് വാഹകരായ കൊതുകുകളെ സൃഷ്ടിക്കുന്നതിനു പുറമെ രോഗാണുക്കളെ പകര്‍ത്തുന്നതിനും കാരണമാകും.
മാലിന്യങ്ങള്‍ റോഡുകളിലും മറ്റും വലിച്ചെറിയുന്ന സമീപനം ഇതുവരെ മാറിയിട്ടില്ല. അശാസ്ത്രീയ മാലിന്യ സംസ്കരണമാണെങ്കില്‍ വ്യാപകവും. ഇതൊക്കെ വിളിച്ചു വരുത്തുന്നതും വിപത്തു തന്നെ. ഈ വെല്ലുവിളിക്കു പുറമെയാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ ഉയര്‍ത്തുന്ന വെല്ലുവിളി. വൈറസ് വാഹകരായി ഇതര സംസ്ഥാന തൊഴിലാളികള്‍ മാറുന്നുണ്ട്. വൃത്തിഹീനമായ താമസ സ്ഥലങ്ങളും ചെറിയ സൗകര്യങ്ങളില്‍ പോലും തിങ്ങി നിറഞ്ഞുള്ള താമസവും പകര്‍ച്ചവ്യാധികള്‍ അതിവേഗത്തില്‍ പടരാന്‍ ഇടയാക്കുന്നു.
ഓണക്കാലത്ത് നാടുകളിലേയ്ക്കു പോയി തിരികെ എത്തുന്നവരെയോ പുതുതായി എത്തുന്നവരെയോ പരിശോധിക്കാനോ ആരോഗ്യ സ്ഥിതി വിലയിരുത്താനോ ഉള്ള സംവിധാനങ്ങള്‍ കേരളത്തിലില്ല.തൊഴിലാളികളുടെ ലേബര്‍ ക്യാംപുകളില്‍ പോലും പരിശോധിക്കാന്‍ സംവിധാനങ്ങളില്ല. അതുകൊണ്ടു തന്നെ എത്ര പേര് രോഗാണു വാഹകരാണെന്നു തിരിച്ചറിയാനും കഴിയില്ല. പകര്‍ച്ചവ്യാധികള്‍ രൂക്ഷമാകുന്ന സമയങ്ങളിലാണു പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നത്. ഇതാകട്ടെ വൈകിയ വേളയിലുമായിരിക്കും. പടര്‍ന്നു പിടിച്ചു കഴിഞ്ഞാല്‍ പെട്ടെന്നു നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യവുമുണ്ട്. അതുകൊണ്ടു തന്നെ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതു വരെ കാത്തിരുന്നാല്‍ സംഭവിക്കുന്നതു വലിയ ദുരന്തമാകും.
Post Your Comments