ബാഗ്ദാദ്: വരുമാനം കണ്ടെത്താന്‍ ഭീകരര്‍ അവയവങ്ങള്‍ വില്‍ക്കുന്നു. സ്വന്തം സംഘത്തിലെതന്നെ കൊല്ലപ്പെട്ട ഭീകരരുടെ അവയവങ്ങളാണ് വില്‍ക്കുന്നത്. എണ്ണപ്പാടങ്ങളില്‍നിന്നുള്ള വരുമാനം കുറഞ്ഞതോടെയാണ് ഇങ്ങനെയൊരു വഴി ഐഎസ് സ്വീകരിച്ചിരിക്കുന്നത്.
ഇതിനായി പ്രത്യേക മെഡിക്കല്‍ സംഘത്തെ തന്നെ ഐഎസ് നിയോഗിച്ചു. 20ലധികം ഭീകരരുടെ അവയവങ്ങള്‍ ഐഎസിന്റെ കൈവശമുണ്ട്. ഭീകരരുടെ ശരീരത്തില്‍നിന്നും ഇതിനോടകം അവയവങ്ങള്‍ നീക്കം ചെയ്തു. കിഡ്നി വരെ കൈയ്യിലുണ്ടെന്നാണ് പറയുന്നത്.
വന്‍ തുകയ്ക്കാണ് വിദേശ ആശുപത്രികള്‍ക്ക് ഭീകരര്‍ ഇവ വില്‍ക്കുന്നത്. കനത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടായപ്പോള്‍ മത്സ്യം, മാംസം എന്നിവ വിറ്റും ഓണ്‍ലൈനിലൂടെ ലൈംഗിക അടിമകളെ വിറ്റും ഐഎസ് പണം കണ്ടെത്തിയിരുന്നു.
Post Your Comments