ന്യൂഡല്‍ഹി: തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയുമാണ് പാകിസ്ഥാന്‍ ചെയ്യുന്നതെന്ന് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി. തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ നിര്‍മാണശാലയാണ് പാക്കിസ്ഥാനെന്ന് അദ്ദേഹം പറയുന്നു.
ലോക സമാധാനത്തിനും മാനുഷിക മൂല്യങ്ങള്‍ക്കും ആപത്തുണ്ടാക്കുന്ന തീവ്രവാദത്തെ അടിച്ചമര്‍ത്തണം. മറ്റ് അയല്‍ രാജ്യങ്ങളുമായി വളരെ നല്ല ബന്ധമാണ് ഇന്ത്യക്കുള്ളത്. പാകിസ്ഥാനുമായി ശത്രുതയുള്ളത് ഇത്തരം പ്രവൃത്തികള്‍ കൊണ്ടാണ്. പാകിസ്ഥാന്‍ ഇന്നും ഇന്ത്യക്കെതിരെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
വരുംനാളില്‍ പാകിസ്ഥാന്‍ ഇതിന് കനത്ത വില നല്‍കേണ്ടിവരും. എല്ലാ ആക്രമണങ്ങളും ചെറുക്കാനുള്ള കരുത്ത് ഇന്ത്യന്‍ സൈന്യത്തിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments