167വര്‍ഷം പഴക്കമുള്ള സംസ്‌കൃത ഗ്രന്ഥം ഹൗസ് ഓഫ് ലോഡ്‌സിന് സമര്‍പ്പിച്ച് വ്യത്യസ്തനായി ഇന്ത്യന്‍ വംശജന്‍. ഋഗ്വേദ ഗ്രന്ഥം ബ്രിട്ടീഷ് പാര്‍ലമെന്റിന് സമര്‍പ്പിച്ച ബ്രിട്ടീഷ് യുവ എംപി ജിതേഷ് കിഷോര്‍ കുമാര്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചതിങ്ങനെ.
ഋഗ്വേദ ഗ്രന്ഥത്തില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്താണ് ജിതേഷ് കിഷോര്‍ കുമാര്‍ ചുമതലയേറ്റത്. ഹൗസ് ഓഫ് ലോഡ് അംഗമായി ഈ മാസം 13നാണ് ജിതേഷ് തെരഞ്ഞെടുക്കപ്പെട്ടത്. മാക്‌സ് മുള്ളര്‍ എഡിറ്റ് ചെയ്ത സംസ്‌കൃത ഭാഷയിലുള്ള 1849ല്‍ എഴുതിയ ഗ്രന്ഥത്തില്‍ തൊട്ടായയിരുന്നു സത്യപ്രതിജ്ഞ.
ഹൗസ് ഓഫ് ലോഡിലുള്ള ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ജിതേഷ്. 46 വയസാണ് പ്രായം. വെബ്ലിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയെത്തിയപ്പോള്‍ ഇന്ത്യന്‍ ബിസിനസ് സമൂഹവുമായുള്ള കൂടിക്കാഴ്ചയ്ക്ക് നേതൃത്വം നല്‍കിയ വ്യക്തിയാണ് ജിതേഷ്.
Post Your Comments