കശ്മീരിലെ ഉറി കരസേനാ ബ്രിഗേഡ് ആസ്ഥാനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ പരിക്കേറ്റ മൂന്ന് ജവാന്മാര് കൂടി മരണത്തിന് കീഴടങ്ങി. ഇതോടെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 20 ആയി. പ്രതിരോധ സഹമന്ത്രി പ്രകാശ് ആംറെയാണ് ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയെന്ന് അല്പം മുമ്പ് ദില്ലിയില്‍ സ്ഥിരീകരിച്ചത്. ഇന്നലെ 17 പേരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ ജവാന്മാരെ ഹെലികോപ്റ്ററില്‍ ശ്രീനഗറിലെ ബെയ്സ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ചിലരുടെ നില ഗുരുതരമായിരുന്നെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചിരുന്നു.
സംഭവത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ദില്ലിയില്‍ ഇന്ന് ഉന്നതതല യോഗം നടക്കും. പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ ഇന്ന് സംഭവത്തെക്കുറിച്ച് പ്രധാനമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
Post Your Comments