India

മകനെ വധിച്ചവരെ തിരിച്ചടിക്കണം ; ഉറി ആക്രമണത്തില്‍ വീരമൃത്യുവരിച്ച ജവാന്റെ മാതാവ്

ന്യൂഡല്‍ഹി : ഉറി ആക്രമണത്തില്‍ വീരമൃത്യുവരിച്ച ജവാന്റെ മാതാവിന്റെ ആവശ്യം ശ്രദ്ധേയമാകുന്നു. സ്വന്തം രാജ്യത്തെയും മകനെയും ആക്രമിച്ചവരെ തിരിച്ചടിക്കണമെന്നാണ് മാതാവിന്റെ ആവശ്യം കഴിഞ്ഞ ദിവസം നടന്ന ഉറി ആക്രമണത്തില്‍ വീരമൃത്യു വരിച്ച വെസ്റ്റ് ബംഗാള്‍ സ്വദേശി ശിപായി ജി.ദലായുടെ മാതാപിതാക്കളാണ് ഈ ആവശ്യവുമായി മുന്നോട്ടു വന്നത്. ജമ്മുകാശ്മീരിലെ ഉറി സൈനിക താവളത്തില്‍ നടന്ന ഭീകരാക്രമണത്തില്‍ ദലായ് ഉള്‍പ്പെടെ 17 പേര്‍ കൊല്ലപ്പെട്ടിരുന്നു.

അവന് വെറും 22 വയസ് മാത്രമായിരുന്നു പ്രായം. സാധാരണ ഇത്തരം സംഭവങ്ങള്‍ നേരിടാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെയാണ് അയക്കുന്നത്, എന്തിനാണ് ജൂനിയറായ തന്റെ മകനെ അവിടേക്ക് അയച്ചതെന്ന് മനസിലാകുന്നില്ലെന്നും ദലായുടെ മാതാവ് പറയുന്നു. ഇക്കാര്യത്തില്‍ നീതിയാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. മകനെ വധിച്ചവര്‍ക്ക് തിരിച്ചടി നല്‍കുക തന്നെ വേണമെന്നും ദലായുടെ മാതാപിതാക്കള്‍ പറഞ്ഞു. അതേസമയം, ഉറിയില്‍ അക്രമം നടത്തിയ സ്ഥലത്ത് ഭീകരര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിച്ചതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.ഭീകരരെ നേരിടുമ്പോഴും സൈന്യം സംയമനത്തോടെയാണ് പെരുമാറിയത്. എന്നാല്‍ ശത്രുവിന്റെ നടപടിക്ക് തക്കതായ സമയത്ത് തിരിച്ചടി നല്‍കാനുള്ള ശേഷി ഇന്ത്യന്‍ സേനക്കുണ്ടെന്നും അവര്‍ അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button