NewsIndia

ഇന്ത്യ അതീവ ജാഗ്രതയില്‍ : കൂടുതല്‍ ചാവേറുകള്‍ അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയതായി സൈന്യം

ന്യൂഡല്‍ഹി : കശ്മീരിലെ ഉറിയില്‍ ഭീകരാക്രമണം നടത്തിയവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. മൂന്ന് ചാവേര്‍ ഭീകരസംഘങ്ങള്‍ കശ്മീരിലേക്ക് നുഴഞ്ഞുകയറിയെന്ന് സൈന്യം സ്ഥിരീകരിച്ചു. മൂന്നു മുതല്‍ അഞ്ച് വരെ ഭീകരര്‍ വീതമുള്ള മൂന്ന് ചാവേര്‍ സംഘങ്ങളില്‍ ഒരു സംഘമാണ് ഉറിയില്‍ ആക്രമണം നടത്തിയത്. ഒരു സംഘം പൂഞ്ചിലേക്ക് കടന്നിട്ടുണ്ടെന്നും മൂന്നാമത്തെ സംഘം എവിടെയെത്തിയെന്ന് കണ്ടെത്താനായിട്ടില്ലെന്നും സൈന്യം സ്ഥിരീകരിക്കുന്നു. പഠാന്‍കോട്ട്, ഉറി മാതൃകയില്‍ ആക്രമണം നടത്താന്‍ പരിശീലനം നേടിയ ഭീകരരാണ് കടന്നിട്ടുള്ളത്. തുടര്‍ന്ന് പൂഞ്ചിലും കശ്മീരിലെ തന്ത്രപ്രധാന സ്ഥലങ്ങളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

പാക് അധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങളില്‍ നിന്ന് പരിശീലനം നേടിയ ഇരുന്നൂറിലധികം ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ കാത്തിരിക്കുന്നതെന്നാണ് സൈന്യത്തിന്റെ നിഗമനം. ഭീകരര്‍ക്കായി പാക്കിസ്ഥാന്‍ നേരിട്ട് ഇടപെടുന്നുവെന്ന ആഭ്യന്തരമന്ത്രിയുടെ ആരോപണത്തോട് പാക്കിസ്ഥാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button