IndiaNews

ലൈംഗിക പീഡനം: കീഴടങ്ങാനെത്തിയ ആം ആദ്മി എംഎല്‍എയെ അറസ്റ്റ് ചെയ്തില്ല!

ന്യൂഡല്‍ഹി: ലൈംഗിക പീഡനക്കേസില്‍ കീഴടങ്ങാനെത്തിയ ആം ആദ്മി പാര്‍ട്ടി എം.എല്‍.എ യെ അറസ്റ്റ് ചെയ്യാൻ തയ്യാറാകാതെ ഡൽഹി പോലീസ്. ഞായറാഴ്ച ജാമിയ നഗര്‍ പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങാനെത്തിയ എം.എൽ.എ അമാനത്തുള്ളയെയാണ് പോലീസ് അറസ്റ്റ് ചെയ്യാൻ തയ്യാറാകാതിരുന്നത്.

അമാനത്തുള്ള കീഴടങ്ങാന്‍ എത്തിയത് സ്വന്തം തീരുമാന പ്രകാരമാണ് . എന്നാൽ തങ്ങളുടെ അന്വേഷണത്തിന് ശേഷം മാത്രമേ അറസ്റ്റ് ചെയ്യാൻ കഴിയുകയുള്ളു എന്ന് പോലീസ് പ്രതികരിച്ചു. എന്നാൽ പൊതുജനങ്ങളുടെ സമ്മർദ്ദത്തെ തുടർന്നാണ് തന്നെ അറസ്റ്റ് ചെയ്യാതിരുന്നതെന്നും ഇത് ജനങ്ങളുടെ വിജയമാണെന്നും അമാനത്തുള്ള വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button