ബാരക്ക് ഒബാമ സ്ഥാനമൊഴിയുന്നതോടെ പുതിയ പ്രസിഡന്‍റിനെ അവരോധിക്കാന്‍ കൊണ്ടുപിടിച്ച പ്രചാരണം നടക്കുന്ന അമേരിക്കയിലെ രാഷ്ട്രീയ ഗതിവിഗതികള്‍ തങ്ങള്‍ ശ്രദ്ധാപൂര്‍വ്വം വീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിന്‍. റഷ്യയോട് മാസികമായി അനുഭാവം പുലര്‍ത്തുന്നു എന്ന്‍ വിലയിരുത്തപ്പെടുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന് പരോക്ഷമായ പിന്തുണ വാഗ്ദാനം ചെയ്യുന്ന രീതിയില്‍ സംസാരിക്കുകയും ചെയ്തു ലോകത്തില്‍ ഇന്നുള്ളതില്‍ ഏറ്റവും ശക്തനായ നേതാവായ പുടിന്‍.
“അമേരിക്കയില്‍ എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങള്‍ ശ്രദ്ധാപൂര്‍വ്വം വീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. സമത്വത്തിലൂന്നിയുള്ള ഒരു ബന്ധം റഷ്യയുമായി വേണം എന്ന്‍ പരസ്യമായി പറയുന്നവരോട് ഞങ്ങള്‍ക്ക് സഹാനുഭൂതിയോടു കൂടിയ സമീപനമാണുള്ളത്, ” ട്രംപിന്‍റെ റഷ്യാനുകൂല പരാമര്‍ശങ്ങളെ ഉദ്ദേശിച്ചുകൊണ്ട് പുടിന്‍ പറഞ്ഞു.
ബാരക്ക് ഒബാമയേക്കാള്‍ മികച്ച നേതാവാണ് പുടിന്‍ എന്ന്‍ പറഞ്ഞിട്ടുള്ള ട്രംപ് പലതവണ പുടിനോടൊത്ത് പ്രവര്‍ത്തിക്കാനുള്ള തന്‍റെ സന്നദ്ധത അറിയിക്കുകയും ചെയ്തിട്ടുണ്ട്.
Post Your Comments