തിരുവനന്തപുരം:സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സിൽ അമ്പത് ശതമാനം സ്ത്രീജീവനക്കാർക്കായി സംവരണം ചെയ്തിരിക്കുന്നു.സർക്കാർ ജീവനക്കാർക്കും മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിനും ക്വാർട്ടേഴ്സ് അനുവദിക്കുന്നതു സംബന്ധിച്ച ചട്ടങ്ങളിൽ വരുത്തിയ ഭേദഗതി പ്രകാരമാണ് ഈ മാറ്റങ്ങൾ കൊണ്ട് വന്നിരിക്കുന്നത്.പ്രതിപക്ഷ നേതാവിന്റെ പേഴ്‌സണല്‍ സ്റ്റാഫിനും ഇത്തവണ ആദ്യമായി ക്വാര്‍ട്ടേഴ്‌സ് അനുവദിച്ചിട്ടുണ്ട്.
മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് നിശ്ചയിച്ച ക്വാര്‍ട്ടേഴ്‌സുകളുടെ എണ്ണം 75 ല്‍ നിന്ന് 200 ആക്കി. പെൻഷനായശേഷവും സ്ഥലംമാറ്റത്തിനുശേഷവും ക്വാർട്ടേഴ്സ് തുടർന്നും ഉപയോഗിക്കുന്നതിന്റെ കാലാവധി ആറിൽനിന്നു മൂന്നു മാസമായി കുറച്ചിട്ടുണ്ട്.പേഴ്‌സണല്‍ സ്റ്റാഫിൽനിന്നു പിരിഞ്ഞാൽ ഒരു മാസത്തിനകം ക്വാർട്ടേഴ്സ് ഒഴിയണമെന്ന നിർദ്ദേശവുമുണ്ട്.മന്ത്രി ജി.സുധാകരന്റെ നിര്‍ദ്ദേശപ്രകാരമാണ് പുതിയ മാറ്റങ്ങൾ.ക്വാര്‍ട്ടേഴ്‌സുകളില്‍ അനധികൃതമായി താമസിക്കുന്നവര്‍ ഉടന്‍ അവ ഒഴിയണമെന്നും ഇല്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.
Post Your Comments