മുംബൈ: ഇന്ത്യയില്‍ വാടക അമ്മമാരുടെ എണ്ണം ഒരോ വര്‍ഷവും ഇരട്ടിയാകുന്നതായി റിപ്പോര്‍ട്ട്. തങ്ങളുടെ കുഞ്ഞുങ്ങളെ വളര്‍ത്താനായി ഇന്ത്യന്‍ യുവതികളുടെ ഗര്‍ഭപാത്രങ്ങള്‍ വാടകയ്‌ക്കെടുക്കുന്ന പ്രവണത ഏറ്റവും കൂടുതല്‍ കണ്ടുവരുന്നത് ബ്രിട്ടീഷ് ജനതയിലാണ്. ആയിരത്തോളം ഇന്ത്യന്‍ യുവതികള്‍ ഇതിനായി രംഗത്തുണ്ടെന്ന ഞെട്ടിക്കുന്ന വിവരം പുറത്ത് വന്നതിനെ തുടര്‍ന്ന് വാടക ഗര്‍ഭപാത്രം നിരോധിക്കാന് കേന്ദ്രസര്‍ക്കാര്‍ രംഗത്ത് വരികയും ചെയ്തിരുന്നു.
കേന്ദ്രസര്‍ക്കാര്‍ ഇത് സംബന്ധിച്ച നിയമം കര്‍ക്കശമാക്കാനൊരുങ്ങിയതിനെ തുടര്‍ന്ന് വെട്ടിലായത് അനേകം ബ്രിട്ടീഷ് ദമ്പതിമാരാണ്. ഇന്ത്യയില്‍ മുംബൈ കേന്ദ്രീകരിച്ചാണ് വാടക ഗര്‍ഭപാത്ര ബിസിനസ്സ് തഴച്ചുവളരുന്നത്. കോടികളാണ് ഇതിനായി മറിയുന്നത്.
ഇത്തരത്തിലുള്ള വാടക ഗര്‍ഭങ്ങള്‍ക്ക് വഴിയൊരുക്കുന്ന 1000ത്തോളം ക്ലിനിക്കുകള്‍ ഇന്ത്യയിലുണ്ടെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഇവിടെയെത്തുന്ന കസ്റ്റമര്‍മാരില്‍ മിക്കവരും വെള്ളക്കാരായ പാശ്ചാത്യരാണ്. ചില യുവതികളെ ഇത്തരത്തില്‍ ഗര്‍ഭപാത്രം വാടകയ്ക്ക് കൊടുക്കാന്‍ പ്രേരിപ്പിക്കുന്നത് അവരുടെ ഭര്‍ത്താക്കന്മാര്‍ തന്നെയാണെന്നും റിപ്പോര്‍ട്ടുണ്ട്. പകരമായി ലഭിക്കുന്ന ഉയര്‍ന്ന പ്രതിഫലമാണ് പലരെയും ഇതിന് പ്രേരിപ്പിക്കുന്നത്. ഇത്തരത്തില്‍ പ്രസവിക്കുന്ന യുവതികളുടെ ആഗ്രഹത്തിന് വിരുദ്ധമായാണ് ഇവരില്‍ നിന്നും കുട്ടികളെ പിടിച്ച് പറിച്ച് വിദേശികള്‍ കൊണ്ടു പോകുന്നതെന്നും ആരോപണമുണ്ട്.
പണത്തിന് വേണ്ടി ഇവിടുത്തെ ദരിദ്ര യുവതികളെ വിദേശികള്‍ക്ക് വേണ്ടി ചൂഷണം ചെയ്യാന്‍ വഴിയൊരുക്കുന്നുവെന്നതാണ് ഇത്തരം ക്ലിനിക്കുകള്‍ക്ക് നേരെ ഉയരുന്ന പ്രധാന ആരോപണം.
2002മുതലാണീ ബിസിനസ് ഇന്ത്യയില്‍ തഴച്ച് വളരാന്‍ തുടങ്ങിയത്. പ്രതിവര്‍ഷം യുകെ കാര്‍ക്ക് വേണ്ടി ഇവിടെ ആയിരത്തോളം സ്ത്രീകള്‍ ഇത്തരത്തില്‍ പണം വാങ്ങി പ്രസവിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിന് പുറമെ 1000ത്തോളം പേര്‍ അമേരിക്കക്കാര്‍, ഓസ്‌ട്രേലിയക്കാര്‍, യൂറോപ്യന്‍കാര്‍ എന്നിവര്‍ക്ക് വേണ്ടിയും
ഇവിടെ ഗര്‍ഭപാത്രം വാടകയ്ക്ക് കൊടുക്കുന്നുണ്ടെന്നും വെളിപ്പെട്ടിരുന്നു.
Post Your Comments